29 March Friday

കാശിക്ഷേത്രത്തിന് സമീപത്തെ പള്ളിയിൽ പരിശോധന

വെബ് ഡെസ്‌ക്‌Updated: Sunday May 8, 2022

വാരാണസി
വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിനു സമീപം സ്ഥിതിചെയ്യുന്ന ജ്ഞാനവാപി മസ്ജിദിൽ കോടതി നിയോ​ഗിച്ച പ്രത്യേകസംഘത്തിന്റെ പരിശോധന. പള്ളിയുടെ സമീപം സ്ഥിതിചെയ്യുന്ന ശൃംഗർ ഗൗരി ക്ഷേത്രഭൂമിയിൽ വർഷം  മുഴുവനും പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ച് സ്ത്രീകൾ പ്രാദേശിക കോടതിയിൽ ഹർജി നൽകിയിരുന്നു. ഇത് പരി​ഗണിച്ചാണ് അഭിഭാഷകരും ഉദ്യോ​ഗസ്ഥരുമടങ്ങുന്ന സംഘത്തെ കോടതി നിയോ​ഗിച്ചത്.

നിലവിൽ വർഷത്തിൽ ഒരു തവണ മാത്രമാണ് ഇവിടെ പ്രവേശനം അനുവദിക്കുന്നത്.  വെള്ളിയാഴ്ച നമസ്കാരത്തിനുശേഷം നടന്ന പരിശോധനയുടെ ഭാ​ഗമായി കർശനസുരക്ഷ ഏർപ്പെടുത്തിയിരുന്നു. എന്നാൽ, പരിശോധനയുടെ ഭാ​ഗമായി പള്ളിക്കുള്ളിൽ വീഡിയോ ചിത്രീകരിച്ചതിനെതിരെ പള്ളിയുടെ കെയർടേക്കർ കമ്മിറ്റി പ്രതിഷേധിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top