18 December Thursday

റാഞ്ചിയിലെ അണക്കെട്ടിൽ 8000ത്തിലധികം മീനുകൾ ചത്തനിലയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Sep 17, 2023

റാഞ്ചി> റാഞ്ചിയിലെ അണക്കെത്തിൽ എണ്ണായിരത്തിലധികം മീനുകളെ ചത്തനിലയിൽ കണ്ടെത്തിയതിനെ തുടർന്ന്‌ ഫിഷറീസ്‌ വകുപ്പ്‌ അന്വേഷണത്തിന്‌ ഉത്തരവിട്ടു. ഗെറ്റൽസുഡ് അണക്കെട്ടിൽ മീൻ വളർത്തലിനായി സ്ഥാപിച്ച നാല് കൂടുകളിലാണ് അരകിലോ മുതൽ ഒരു കിലോ വരെ ഭാരമുള്ള മീനുകളെ  ചത്ത നിലയിൽ കണ്ടെത്തിയതെന്ന് ജില്ലാ ഫിഷറീസ് ഓഫീസർ അരൂപ് കുമാർ ചൗധരി പറഞ്ഞു.

സംഭവത്തിൽ അന്വേഷണം നടത്തി എത്രയും വേഗം റിപ്പോർട്ട്‌ സമർപ്പിക്കാൻ വകുപ്പ്‌ സെക്രട്ടറിയ്‌ക്ക്‌  സംസ്ഥാന കൃഷിമന്ത്രി ബാദൽ പത്രലേഖ് നിർദേശം നൽകി.  ഓക്സിജന്റെ അഭാവമോ രോഗമോ ആകാം മീനുകൾ കൂട്ടത്തോടെ ചാകാൻ കാരണമെന്നാണ്‌ പ്രാഥമിക വിലയിരുത്തൽ. അന്വേഷണം പൂർത്തിയാക്കിയ ശേഷം മാത്രമേ കൃത്യമായ കാരണം കണ്ടെത്താൻ കഴിയൂവെന്നും അധികൃതർ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top