19 March Tuesday

"ഹിന്ദുവികാരം വ്രണപ്പെടുത്തി'; ആർഎസ്‌എസ്‌ തലവൻ മോഹൻ ഭഗവതിനെതിരെ പരാതി

വെബ് ഡെസ്‌ക്‌Updated: Friday Jan 27, 2023

ന്യൂഡൽഹി > ഹിന്ദുവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ആർഎസ്എസ് മേധാവി മോഹൻ ഭഗവതിനെതിരെ പരാതി. യൂട്യൂബറും വലതുപക്ഷ എഴുത്തുകാരനുമായ സന്ദീപ് ദിയോയാണ്‌ പരാതി നൽകിയത്‌. പാഞ്ചജന്യ എഡിറ്റർ പ്രഫുൽ കേത്കർ, ഓർഗനൈസർ എഡിറ്റർ ഹിതേഷ് ശങ്കർ എന്നിവരുടെ പേരുകളും പരാതിയിലുണ്ട്‌.

രണ്ട് ആർഎസ്എസ് മുഖപത്രങ്ങളുമായി ഭഗവത് അടുത്തിടെ നടത്തിയ അഭിമുഖത്തിൽ ഹിന്ദു മതം സ്വവർഗരതിയെ അംഗീകരിക്കുകയും ദൈവങ്ങളെ ബന്ധപ്പെടുത്തുകയും ചെയ്‌തുവെന്ന് പറയുന്നതായി പരാതിയിൽ പറയുന്നു. കൃഷ്‌ണനെതിരെ പ്രകോപനപരമായ പരാമർശങ്ങൾ നടത്തിയതായും പരാതിയിൽ ആരോപണമുണ്ട്‌.

തന്റെ ബ്ലോഗിൽ, രണ്ട് മാസികകളുടെയും എഡിറ്റർമാരോട് ഖേദം പ്രകടിപ്പിക്കണമെന്നും ഒരു ഖണ്ഡനം അച്ചടിക്കാൻ പ്രേരിപ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ സന്ദേശങ്ങളോട് അവർ പ്രതികരിച്ചില്ലെന്നും ഡിയോ അവകാശപ്പെട്ടു. ട്വിറ്ററിൽ സംഘ് മേധാവിയെ ടാഗ് ചെയ്യുകയും പ്രസ്‌താവനകൾ തിരിച്ചെടുക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്‌തിരുന്നു. സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ മുൻ ഇടക്കാല ഡയറക്‌ടർ എം നാഗേശ്വർ റാവുവും പരാതിയുടെ പകർപ്പ് തന്റെ ട്വിറ്റർ ഹാൻഡിൽ പങ്കുവച്ചു. ഹിന്ദു നാഗരികത പരമ്പരാഗതമായി എൽജിബിടിക്യു സമൂഹത്തെ അംഗീകരിച്ചിട്ടുണ്ടെന്നും അഭിമുഖത്തിൽ ഭഗവത് പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top