08 December Friday

ആര്‍എസ്എസുകാര്‍ക്കും ​ഗോമാംസം കഴിക്കാം: 
മോഹൻ ഭാഗവത്

വെബ് ഡെസ്‌ക്‌Updated: Friday Sep 8, 2023


നാ​ഗ്പുര്‍
​ഗോവധം, സംവരണം തുടങ്ങിയ വിഷയങ്ങളില്‍ മുന്‍നിലപാടില്‍നിന്നും വ്യത്യസ്ത പ്രസ്താവനയുമായി ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. നിരാലംബ വിഭാഗങ്ങളെ ഹിന്ദുവിഭാ​ഗത്തില്‍ ചേര്‍ത്തുനിര്‍ത്താന്‍ വേണ്ടിവന്നാല്‍ ​ഗോമാംസം കഴിക്കാന്‍പോലും ആർഎസ്എസ് പ്രവർത്തകർ മടികാട്ടേണ്ടതില്ലെന്ന് മോഹൻ ഭാഗവത് പറഞ്ഞു. നാ​ഗ്പുരില്‍ വിദ്യാര്‍ഥികളെ അഭിസംബോധനചെയ്യവെയാണ് ​പരാമര്‍ശം. സസ്യാഹാരികളായ ആർഎസ്എസ് നേതാക്കള്‍ അന്തർജാതി സമൂഹ വിരുന്നിൽ അധഃസ്ഥിതി വിഭാഗങ്ങളെ വ്രണപ്പെടുത്താതിരിക്കാൻ പശുമാംസം യാതൊരു മടിയുമില്ലാത്ത കഴിക്കാന്‍ തയാറായിട്ടുണ്ടെന്ന കഥയും ഭാ​ഗവത് പരാമര്‍ശിച്ചു.​ഗോവധം നിരോധിക്കാന്‍ രാജ്യത്താകെ നിയമംകൊണ്ടുവരണമെന്ന് മോഹന്‍ ഭാ​ഗവത് മുമ്പ് ആവശ്യപ്പെട്ടിരുന്നു.

സമൂഹത്തിൽ ജാതി വിവേചനം നിലനിൽക്കുന്നിടത്തോളം സംവരണം നിലനിൽക്കുമെന്നും 2000 വർഷമായി ദുരിതമനുഭവിക്കുന്നവർക്ക് വേണ്ടി 200 വർഷം കഷ്ടപ്പെടാൻ ജനങ്ങൾ തയ്യാറാകണമെന്നും മോഹൻ ഭാഗവത് വിദ്യാര്‍ഥിയുടെ ചോദ്യത്തിന് മറുപടി നല്‍കി. സംവരണം ആവശ്യപ്പെട്ട് മറാത്തവിഭാ​ഗം മഹാരാഷ്ട്രയില്‍ പ്രക്ഷോഭം ശക്തമാക്കിയ സാഹചര്യത്തിലാണ് പരാമര്‍ശം.സംവരണ സമ്പ്രദായം പുനഃപരിശോധിക്കണമെന്ന് ബിഹാര്‍ തെരഞ്ഞെടുപ്പുവേളയില്‍ മോഹൻ ഭാഗവത് പ്രസം​ഗിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top