19 April Friday

ലഡാക്കിൽ 35എ: കേന്ദ്രത്തിന്റെ തിരിച്ചറിവെന്ന്‌ തരിഗാമി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 8, 2021

photo credit twitter / mohammad yousuf tarigami


ന്യൂഡൽഹി
ലഡാക്കിൽ സ്ഥിരതാമസക്കാരനെന്ന സർട്ടിഫിക്കറ്റ്‌ ലഭിക്കാൻ റദ്ദാക്കപ്പെട്ട 35 എ പ്രകാരമുള്ള വ്യവസ്ഥ പുനഃസ്ഥാപിച്ചതുവഴി ഭരണഘടനയുടെ  370–-ാം അനുച്ഛേദത്തിന്റെ അന്തഃസത്ത കേന്ദ്രത്തിന്‌ ബോധ്യപ്പെടുകയാണെന്ന്‌ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം മുഹമ്മദ്‌ യൂസഫ്‌ തരിഗാമി പറഞ്ഞു.

370–-ാം അനുച്ഛേദത്തിലൂടെ ജമ്മു-കശ്‌മീരിലെ ജനങ്ങൾക്ക്‌ ലഭിച്ചിരുന്ന ഭരണഘടനാപരമായ ഉറപ്പ് പാലിക്കപ്പെടുന്നതിൽ 35എ വകുപ്പിന്‌ സുപ്രധാന സ്ഥാനമുണ്ടായിരുന്നു. ജമ്മുകശ്‌മീരിലെയും ലഡാക്കിലെയും സ്ഥിരതാമസക്കാരെ നിർവചിച്ചത്‌ 35എ വകുപ്പായിരുന്നു.

ലഡാക്കിൽ സ്ഥിരതാമസക്കാരെ നിശ്ചയിക്കാൻ  35 എ വകുപ്പിലെ വ്യവസ്ഥ ഇപ്പോൾ കേന്ദ്രം പുനഃസ്ഥാപിച്ചു. ജമ്മു-കശ്‌മീരിന്റെ കാര്യത്തിൽ ഇതിന്‌ തയ്യാറായിട്ടില്ല. 370–-ാം അനുച്ഛേദം ഇല്ലാതാക്കി ജമ്മു-കശ്‌മീരിനെ രണ്ട്‌ കേന്ദ്രഭരണപ്രദേശമാക്കി വിഭജിച്ച കേന്ദ്രനടപടി ജമ്മു-കശ്‌മീരും കേന്ദ്രവുമായുള്ള ബന്ധം തകർന്നു.

പൂർണ സ്വയംഭരണാവകാശവും സംസ്ഥാന പദവിയും പുനഃസ്ഥാപിച്ച്, ജനാധിപത്യത്തിലേക്ക്‌ മടങ്ങുക മാത്രമാണ്‌ ബന്ധം പുനഃസ്ഥാപിക്കുന്നതിനുള്ള മാർഗം. അടിച്ചേൽപ്പിച്ച നിശ്ശബ്ദത ഒരിക്കലും സമ്മതപത്രമല്ലെന്ന്‌ അധികാരത്തിലുള്ളവർ തിരിച്ചറിയണം–- തരിഗാമി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top