27 April Saturday

മോദി ശ്രമിക്കുന്നത്‌ പാർലമെന്റിനെ ഇല്ലാതാക്കാൻ

വെബ് ഡെസ്‌ക്‌Updated: Tuesday May 30, 2023

ന്യൂഡൽഹി> പാർലമെന്റിനെ ദുർബലപ്പെടുത്താനും അവഗണിക്കാനുമാണ്‌ മോദിസർക്കാർ ഇത്രനാളും ശ്രമിച്ചതെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പുതിയ പാർലമെന്റ്‌ മന്ദിരം 140 കോടി ഇന്ത്യക്കാരുടെ ആശയാഭിലാഷങ്ങളുടെ സാക്ഷാൽക്കാരമാണെന്ന്‌ പ്രധാനമന്ത്രി പറയുന്നു. എന്നാൽ, 2022ൽ കേവലം 56 ദിവസമാണ്‌ പാർലമെന്റ്‌ സമ്മേളിച്ചത്‌. കഴിഞ്ഞ രണ്ടുദശകത്തിൽ സഭ സമ്മേളിച്ച ദിവസങ്ങളുടെ വാർഷിക ശരാശരി എണ്ണം 121 ആയിരിക്കെയാണിത്‌. ബജറ്റ്‌, കാർഷിക നിയമങ്ങൾ, തൊഴിൽ കോഡുകൾ എന്നിവയടക്കം ചർച്ചകൂടാതെ പാസാക്കി.

പാർലമെന്ററി കമ്മിറ്റികളുടെ പരിഗണനയ്‌ക്ക്‌ അയച്ചത്‌ 13 ശതമാനം ബിൽ മാത്രം. യുപിഎ ഭരണകാലത്ത്‌ 71 ശതമാനമായിരുന്നു ഇത്. ലോക്‌സഭയിൽ സർക്കാരിന്‌ മുന്നിൽ രണ്ട്‌ ഭൂരിപക്ഷം ഉണ്ടായിട്ടും റെക്കോഡ്‌ എണ്ണം ഓർഡിനൻസുകൾ ഇറക്കി. അഭിപ്രായങ്ങളെ രേഖകളിൽനിന്ന്‌ നീക്കിയും പ്രതിപക്ഷ അംഗങ്ങളെ സസ്‌പെൻഡ്‌ ചെയ്‌തുമാണ്‌ സർക്കാർ മുന്നോട്ടുപോകുന്നതെന്ന്‌ യെച്ചൂരി ട്വീറ്റിൽ പ്രതികരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top