26 April Friday
പ്രധാനമന്ത്രിയുടെ യാത്രാരേഖകൾ ഹൈക്കോടതി രജിസ്‌ട്രാർ ജനറൽ ശേഖരിച്ചു സംരക്ഷിക്കണം

സുരക്ഷാവീഴ്‌ച : അന്വേഷണം മരവിപ്പിച്ച്‌ സുപ്രീംകോടതി

വെബ് ഡെസ്‌ക്‌Updated: Saturday Jan 8, 2022

 

ന്യൂഡൽഹി
പ്രധാനമന്ത്രിയുടെ പഞ്ചാബ്‌ സന്ദർശനവേളയിലെ സുരക്ഷാവീഴ്‌ചയില്‍ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നിയോഗിച്ച അന്വേഷണസമിതികളുടെ പ്രവർത്തനം തൽക്കാലത്തേക്ക്‌ നിർത്താന്‍ സുപ്രീംകോടതി ഉത്തരവിട്ടു.  യാത്രാരേഖ മുഴുവൻ ശേഖരിച്ചുസൂക്ഷിക്കാൻ പഞ്ചാബ്‌–-ഹരിയാന ഹൈക്കോടതി രജിസ്‌ട്രാർ ജനറലിന്‌ ചീഫ്‌ ജസ്റ്റിസ്‌ എൻ വി രമണ അധ്യക്ഷനായ ബെഞ്ച്‌  നിർദേശം നൽകി. സുരക്ഷാവീഴ്‌ച കോടതി മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന ഹർജി പരിഗണിക്കവെയാണ് ഇടപെടൽ. തിങ്കൾവരെയാണ് അന്വേഷണം നിർത്തിവച്ചത്. അന്ന് കേസ്‌ വീണ്ടും പരിഗണിക്കും.പഞ്ചാബ്‌ സർക്കാർ രൂപീകരിച്ച സമിതിയിൽ വിശ്വാസമില്ലെന്ന്‌ ഹർജിക്കാരായ ലോയേഴ്‌സ്‌ വോയിസ് വാദിച്ചു. വലിയ സുരക്ഷാവീഴ്‌ച ഉണ്ടായെന്നും നിരോധിത ഭീകരസംഘടനകൾക്ക്‌ പങ്കുണ്ടോയെന്ന്‌ സംശയമുണ്ടെന്നും  സോളിസിറ്റർ ജനറൽ തുഷാർ മെഹ്‌ത പറഞ്ഞു. കോടതി മേൽനോട്ടത്തിലുള്ള അന്വേഷണം അംഗീകരിക്കുമെന്ന് പഞ്ചാബ് അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top