19 April Friday

യുഎസ് ഉറ്റ പങ്കാളിയെന്ന് മോദി

വെബ് ഡെസ്‌ക്‌Updated: Wednesday May 25, 2022


ടോക്യോ
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പങ്കാളിത്തം പരസ്‌പര വിശ്വാസത്തിൽ അധിഷ്‌ഠിതമാണെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ടോക്യോയിൽ യുഎസ്‌ പ്രസിഡന്റ്‌ ജോ ബൈഡനുമായി നടന്ന കൂടിക്കാഴ്‌ചയിൽ വ്യാപാരം, നിക്ഷേപം, പ്രതിരോധ മേഖലകളെ സംബന്ധിച്ച്‌ ചർച്ച ചെയ്തതായി നരേന്ദ്ര മോദി ട്വീറ്റ്‌ ചെയ്തു.

പ്രതിരോധമേഖലയിൽ പങ്കാളിത്തം ശക്തമാക്കിയേക്കും.  വിവിധ മേഖലകളിൽ കൂടുതൽ നിക്ഷേപത്തിന്‌ മോദി യുഎസിലെ വ്യവസായ സ്ഥാപനങ്ങളെ ക്ഷണിച്ചു.

ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസുമായും നരേന്ദ്ര മോദി കൂടിക്കാഴ്‌ച നടത്തി. വിവിധ മേഖലകളുടെ വികസനത്തിൽ ഇരുരാജ്യങ്ങളുടെയും സഹകരണം ശക്തമാക്കുന്നതിൽ ഫലവത്തായ ചർച്ച കൂടിക്കാഴ്‌ചയിൽ നടന്നു. ജപ്പാൻ പ്രധാനമന്ത്രിയുമായും ഉഭയക്ഷി ചര്‍ച്ച നടത്തി. 40 മണിക്കൂര്‍ നീണ്ട ജപ്പാന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി ഇന്ത്യയിലേക്ക് മടങ്ങി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top