05 December Tuesday

മോദി സര്‍ക്കാരിനെ തുറന്നുകാട്ടും: പദ്ധതി തൊഴിലാളികൾ 50 ലക്ഷം വീടുകളിലേക്ക്

സ്വന്തം ലേഖകൻUpdated: Monday Sep 25, 2023

പദ്ധതി തൊഴിലാളികളുടെ അഖിലേന്ത്യാ കൺവൻഷൻ സിഐടിയു അഖിലേന്ത്യാ ജനറൽ സെക്രട്ടറി 
തപൻ സെൻ ഉദ്‌ഘടനം ചെയ്യുന്നു

ന്യൂഡൽഹി
കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ–- ജനവിരുദ്ധ നിലപാട്‌ തുറന്നുകാട്ടി ലോക്‌സഭാ മണ്ഡലാടിസ്ഥാനത്തിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ വിവിധ കേന്ദ്രപദ്ധതികൾക്ക്‌ കീഴിലെ തൊഴിലാളികളുടെ കൺവൻഷൻ തീരുമാനമെടുത്തു. ഇതിന്റെ ഭാഗമായി അംഗൻവാടി, ആശാ, ഉച്ചഭക്ഷണ തൊഴിലാളികൾ വീടുകൾ കയറിയിറങ്ങി പ്രചാരണം നടത്തും. സർക്കാരിന്റെ വർഗീയ നിലപാടുകളെയും തുറന്നുകാട്ടും. രാജ്യവ്യാപകമായി അമ്പതുലക്ഷം വീടുകൾ ആശാ, അംഗൻവാടി ജീവനക്കാർ സന്ദർശിക്കും.

എഐഎഫ്‌എഡബ്ല്യുഎച്ച്‌, എഡബ്ല്യുഎഫ്‌എഫ്‌ഐ, എംഡിഎംഡബ്ല്യുഎഫ്‌ഐ എന്നീ സംഘടനകളാണ്‌ പദ്ധതി തൊഴിലാളികളുടെ കൺവൻഷൻ സംഘടിപ്പിച്ചത്‌. പദ്ധതി തൊഴിലാളികൾക്കായി പ്രത്യേക ശമ്പള കമീഷൻ, സ്ഥിരപ്പെടുത്തൽ, മിനിമം വേതനം, സാമൂഹ്യസുരക്ഷ ഉറപ്പുവരുത്തൽ തുടങ്ങി പദ്ധതി തൊഴിലാളികളുടെ ആവശ്യങ്ങൾ ഉയർത്തിയുള്ള പ്രക്ഷോഭങ്ങളും സംഘടിപ്പിക്കും. സിഐടിയു ജനറൽ സെക്രട്ടറി തപൻ സെൻ ഉദ്‌ഘാടനം ചെയ്‌തു. എഐഎഫ്‌എഡബ്ല്യുഎച്ച്‌ ജനറൽ സെക്രട്ടറി എ ആർ സിന്ധു പ്രഖ്യാപനം അവതരിപ്പിച്ചു. പി കൃഷ്‌ണപ്രസാദ്‌ (കിസാൻസഭ), മരിയം ധാവ്‌ളെ (മഹിളാ അസോസിയേഷൻ), വിക്രം സിങ്‌ (കർഷകതൊഴിലാളി യൂണിയൻ) എന്നിവർ സംസാരിച്ചു. 24 സംസ്ഥാനങ്ങളിൽനിന്നായി 300 പേർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top