25 April Thursday

ബംഗാളിൽ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ ‘മോഡി കോഡ്‌ ഓഫ്‌ കോൺടാക്‌റ്റ്‌’ ; പ്രതിഷേധിച്ച്‌ പ്രതിപക്ഷം

വെബ് ഡെസ്‌ക്‌Updated: Thursday May 16, 2019

ന്യൂഡൽഹി>  പശ്ചിമബംഗാളിൽ തെരഞ്ഞെടുപ്പ് പരസ്യപ്രചാരണം വെട്ടിച്ചുരുക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അസാധാരണ നീക്കത്തിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം.മോഡിക്കുവേണ്ടിയുള്ള തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ നീക്കത്തിനെതിരെ  മമതാ ബാനർജിക്ക് പിന്തുണയുമായി ബിഎസ്‍പി നേതാവ് മായാവതിയും കോൺഗ്രസും രംഗത്തെത്തി.

തെരഞ്ഞെടുപ്പ്​ കമീഷൻ ബിജെപിയുടെയും മോഡിയുടെയും കളിപ്പാവയാണെന്ന്‌  മമതാ ബാനർജി പറഞ്ഞു.  സംസ്ഥാനത്തെ ജനങ്ങളെ അപമാനിക്കലാണിതെന്നും അടിയന്തരാവസ്ഥക്ക് സമാനമായ സ്ഥിതിയാണ് രാജ്യത്തെന്നും മമത ആരോപിച്ചു. പ​ശ്ചി​മ​ബം​ഗാ​ളി​ലെ അ​ക്ര​മ സാ​ഹ​ച​ര്യ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്ത്​ ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണം ഒ​രു ദി​വ​സം മുമ്പേ അ​വ​സാ​നി​പ്പി​ക്കാനുള്ള തെ​ര​ഞ്ഞെ​ടു​പ്പ്​​ ക​മീ​ഷ​ന്റെ  തീരുമാനത്തിനെതിരെയാണ്​ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധിക്കുന്നത്‌.

തെരഞ്ഞെടുപ്പ് കമ്മീഷൻ മോഡിയുടെ അടിമകളെപ്പോലെയാണ് പെരുമാറുന്നതെന്ന് രൂക്ഷവിമർശനമുയർത്തിയ മായാവതി, ഇങ്ങനെയാണോ ഒരു പ്രധാനമന്ത്രി പെരുമാറണ്ടതെന്ന് ചോദിച്ചു.

തെരഞ്ഞെടുപ്പ്​ കമീഷ​​​ന്റെ  നടപടി ഭരണഘടനയോട്​ കാട്ടിയ വഞ്ചനയാണെന്ന്​ കോൺഗ്രസ്​ അഭിപ്രായപ്പെട്ടു. കമീഷന്റെ  ഉത്തരവ്​ പ്രധാനമന്ത്രി മോദിയു​ടെ റാലികൾക്ക്​ മാത്രം അനുവാദം നൽകാൻ ലക്ഷ്യമിട്ടുള്ളതാണ്​. ‘മോഡൽ കോഡ്​ ഒാഫ്​ കോൺടാക്​ട്’​ ‘മോഡി കോഡ്​ ഓഫ്​ മിസ്​ കോൺടാകട്​’ ആയി മാറി എന്നും കോൺഗ്രസ്​ വക്​താവ്​ രൺദീപ്​ സിങ്​ സുർജെവാല പ്രതികരിച്ചു.

തെരഞ്ഞെടുപ്പ്​ കമീഷൻ ഇന്ന്​ രാത്രി പത്തു മുതൽ പശ്​ചിമ ബംഗാളിൽ പ്രചാരണം നിരോധിച്ചിരിക്കുന്നു. കാരണം ഇന്ന്​ പ്രധാനമന്ത്രിയുടെ രണ്ട്​ റാലികൾ ബംഗാളിലുണ്ട്​. എന്തുകൊണ്ട്​ ഇന്ന്​ രാവിലെ മുതൽ പ്രചാരണം നി​രോധിച്ചിട്ടില്ല. ഇത്​ നീതിയുക്​തമല്ല. തെരഞ്ഞെടുപ്പ്​ കമീഷൻ സമ്മർദ്ദത്തിനടിപ്പെട്ടാണ്​ പ്രവർത്തിക്കുന്നത്​.

ബിജെപി ദേശീയാധ്യക്ഷൻ അമിത്​ ഷായു​ടെ കൊൽക്കത്ത റാലിക്കിടെയുണ്ടായ അക്രമസംഭവങ്ങളെ തുടർന്ന്​ പശ്​ചിമ ബംഗാളിൽ ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണം ഒ​രു ദി​വ​സം മു​മ്പേ അ​വ​സാ​നി​പ്പി​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ്​​ ക​മീ​ഷ​ൻ ഉ​ത്ത​ര​വി​ട്ടിരുന്നു. ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​​​​​ന്റെ  ഏ​ഴാം​ഘ​ട്ട പ്ര​ചാ​ര​ണം അ​വ​സാ​നി​ക്കേ​ണ്ട​ത്​ വെ​ള്ളി​യാ​ഴ്​​ച വൈ​കീ​ട്ട്​ അ​ഞ്ചി​നാ​ണ്. പ​ശ്ചി​മ​ബം​ഗാ​ളി​ൽ വ്യാ​ഴാ​ഴ്​​ച രാ​ത്രി 10ന്​ ​അ​വ​സാ​നി​പ്പി​ക്ക​ണമെന്നാണ്​ ഉത്തരവ്​. വ്യാഴാഴ്​ച മോഡിക്ക്​ ബംഗാളിൽ രണ്ട്​ റാലികളുണ്ട്​. ഇതിന്​ ശേഷമാണ്​ കമീഷൻ പ്രചാരണം അവസാനിപ്പിക്കാൻ നിർദേശിച്ചിരിക്കുന്നത്​. ഇതാണ്​ വിവാദമായത്
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top