19 April Friday

അസമിൽ കസ്‌റ്റഡി മരണം ആരോപിച്ച്‌ ആൾക്കൂട്ടം പൊലീസ്‌ സ്‌റ്റേഷൻ കത്തിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday May 22, 2022

ഗുവാഹത്തി > അസമിൽ കസ്റ്റഡി മരണം ആരോപിച്ച് പൊലീസ് സ്റ്റേഷൻ തീയിട്ട്‌ ജനക്കൂട്ടം. മത്സ്യ വ്യാപാരിയായ സഫീഖുൽ ഇസ്ലമാണ് നാഗുൺ പൊലീസിന്റെ കസ്റ്റഡിയിൽ മരണപെട്ടത്. ഇതിൽ പ്രതിഷേധിച്ച് ജനക്കൂട്ടം പൊലീസ് സ്റ്റേഷൻ ആക്രമിക്കുകയായിരുന്നു.

ജനക്കൂട്ടം പൊലീസ് സ്റ്റേഷന്‍ അക്രമിക്കുന്നതിന്റെയും പൊലീസുകാരെ മര്‍ദിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നു. പൊലീസ് ഇയാളെ മര്‍ദിച്ചു കൊലപ്പെടുത്തിയെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. സ്ത്രീകളും പുരുഷന്‍മാരും അടങ്ങിയ സംഘം പൊലീസ് സ്റ്റേഷനു നേര്‍ക്ക് കല്ലെറിഞ്ഞു. ശേഷം, പൊലീസുകാരെ പിടിച്ചിറക്കി മര്‍ദിക്കുകയായിരുന്നു. പിന്നാലെ സ്റ്റേഷന്‍ കത്തിക്കുകയും ചെയ്‌തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top