23 April Tuesday

ഗുജറാത്തില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jul 5, 2019

അഹമ്മദാബാദ്> ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ അല്‍പേഷ് താക്കൂറും ദവാല്‍സിങ് സാലയും എംഎല്‍എ സ്ഥാനം രാജിവെച്ചു
. രണ്ട് രാജ്യസഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഇവരുടെ വോട്ടുകള്‍ നഷ്ടമായി. തന്റെ വോട്ടുകിട്ടാന്‍ കോണ്‍ഗ്രസ് കഴിയുന്നതെല്ലാം ചെയ്‌തെന്നും അതുകൊണ്ടുതന്നെ വോട്ട് ആര്‍ക്കാണ് പോയതെന്ന് നിങ്ങള്‍ക്ക് ഊഹിക്കാമെന്നും താക്കൂര്‍ പറഞ്ഞു.

 എംഎല്‍എ സ്ഥാനം രാജിവയ്ക്കുകയാണെന്നും തന്റെ മണ്ഡലമായ രഥന്‍പുറില്‍ ഉപതെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കുമെന്നും അദ്ദേഹം അറിയിച്ചു. താക്കൂറിന്റെ അടുത്ത സുഹൃത്തായ ദവാല്‍ സിങ്ങും പരസ്യമായി കോണ്‍ഗ്രസിന് എതിരെ വോട്ടു ചെയ്ത് രാജിവെച്ചു
. ഇരുവരും ബിജെപിയില്‍ ചേരുന്നതായി നേരത്തെ വാര്‍ത്ത പ്രചരിച്ചിരുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top