26 April Friday

അദാനിക്ക്‌ എതിരായ വാർത്തകൾ നൽകുന്നത്‌ വിലക്കണമെന്ന്‌ സുപ്രീംകോടതിയിൽ ഹർജി

സ്വന്തം ലേഖകൻUpdated: Tuesday Feb 7, 2023

ന്യൂഡൽഹി> അദാനിഗ്രൂപ്പിന്‌ എതിരായ വാർത്തകൾക്ക്‌ വിലക്കേർപ്പെടുത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ സുപ്രീംകോടതിയിൽ ഹർജി. ജനശ്രദ്ധ പിടിച്ചുപറ്റാൻ പൊതുതാൽപര്യഹർജികൾ ഫയൽ ചെയ്യുന്ന അഡ്വ. എം എൽ ശർമയാണ്‌ ഈ ആവശ്യം ഉന്നയിച്ച്‌ അപേക്ഷ നൽകിയത്‌.
അദാനി വിഷയത്തിൽ സെക്യൂരിറ്റീസ്‌ ആൻഡ്‌ എക്‌സ്‌ചേഞ്ച്‌ ബോർഡ്‌ ഓഫ്‌ ഇന്ത്യ (സെബി) സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ നൽകാൻ മാധ്യമങ്ങളെ അനുവദിക്കരുതെന്നാണ്‌ എംഎൽ ശർമയുടെ ആവശ്യം.

നേരത്തെ, അദാനിയുടെ കള്ളക്കളികൾ വെളിച്ചത്ത്‌ കൊണ്ടുവന്ന ഹിൻഡെൻബെർഗ്‌ റിസെർച്ചിനും ഭാരവാഹികൾക്കും എതിരെ അന്വേഷണം ആവശ്യപ്പെട്ട്‌ എംഎൽ ശർമ കോടതിയെ സമീപിച്ചിരുന്നു. ആ ഹർജി ഇതുവരെ ലിസ്‌റ്റ്‌ ചെയ്‌തിട്ടില്ല. ഈ സാഹചര്യത്തിലാണ്‌, മാധ്യമ വിലക്ക്‌ കൂടി ഏർപ്പെടുത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ അഭിഭാഷകൻ പുതിയ അപേക്ഷ നൽകിയിട്ടുള്ളത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top