23 April Tuesday

ശാസ്‌ത്രഗവേഷണ സ്ഥാപനങ്ങളിൽ നിയമന നിരോധനം ; ഇന്ത്യൻ വാക്‌സിൻ കോർപറേഷൻ ലിമിറ്റഡ് 
 പ്രവർത്തനരഹിതം

വെബ് ഡെസ്‌ക്‌Updated: Friday Mar 24, 2023


ന്യൂഡൽഹി
ശാസ്ത്രസാങ്കേതികമേഖലയിൽ വൻവളർച്ചയെന്ന കേന്ദ്ര സർക്കാർ പ്രചാരണത്തിന്റെ മുനയൊടിക്കുന്ന കണക്ക്‌ പുറത്ത്‌. അഞ്ചുവർഷമായി ശാസ്ത്രസാങ്കേതിക മന്ത്രാലയത്തിലെ ബയോടെക്നോളജി വകുപ്പിന്‌ കീഴിലുള്ള ഒമ്പത്‌ ഗവേഷണസ്ഥാപനത്തിൽ ഒന്നിലും ഒഴിവുകൾ നികത്തുകയോ പുതിയ തസ്തികകൾ സൃഷ്ടിക്കുകയോ ചെയ്‌തിട്ടില്ലന്ന്‌ കേന്ദ്രം പുറത്തുവിട്ട കണക്ക്‌ വ്യക്തമാക്കുന്നു.

കോവിഡ് പ്രതിരോധത്തിൽ വലിയ പങ്കുവഹിക്കേണ്ടിയിരുന്ന ഇന്ത്യൻ വാക്‌സിൻ കോർപറേഷൻ ലിമിറ്റഡ് പ്രവർത്തനരഹിതമാണെന്നും കേന്ദ്രം സമ്മതിച്ചു. 2022ൽ എല്ലാ സ്ഥാപനങ്ങളിലുമായി നിയമിച്ചത്‌ ആകെ എട്ട്‌ ശാസ്ത്രജ്ഞരെമാത്രമാണ്‌. സ്ഥാപനങ്ങളിലെ ആകെ 184 ഒഴിവുണ്ട്‌. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ് ഇമ്യൂണോളജിയിൽ 48 ഒഴിവ്‌ ഉണ്ടെങ്കിലും 2022ൽ ആരെയും നിയമിച്ചില്ല. 35 ഒഴിവുള്ള പുണെ നാഷണൽ സെന്റർ ഫോർ  സെൽ സയൻസസിൽ നിയമിച്ചത് രണ്ടുപേരെയാണ്.

രാജ്യസഭയിൽ വി ശിവദാസന്‌  നൽകിയ മറുപടിയിലാണ്‌ സർക്കാർ പ്രചാരണത്തിന്റെ പൊള്ളത്തരം വെളിവായത്‌. വേണ്ടത്ര ബജറ്റ് വിഹിതം നൽകാതെ ഗവേഷണസ്ഥാപനങ്ങളെ കേന്ദ്രം തകർക്കുകയാണെന്നും ശാസ്ത്രഗവേഷണരംഗത്ത് രാജ്യത്തെ ബിജെപി സർക്കാർ പിന്നോട്ടടിക്കുകയാണെന്നും ശിവദാസൻ കുറ്റപ്പെടുത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top