29 March Friday

കശ്‌മീർ കുടിയൊഴിപ്പിക്കൽ ; മെഹ്‌ബൂബ മുഫ്‌തി 
ഡൽഹിയിൽ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Thursday Feb 9, 2023


ന്യൂഡൽഹി
സർക്കാർ ഭൂമി തിരിച്ചുപിടിക്കുന്നതിന്റെ മറവിൽ ജമ്മു കശ്‌മീർ  ഭരണാധികാരികളുടെ ബുൾഡോസർ രാഷ്‌ട്രീയത്തിനെതിരെ ഡൽഹിയിൽ പിഡിപി പ്രതിഷേധം. റെയിൽഭവൻ പരിസരത്തുനിന്ന്‌ പാർലമെന്റിലേക്ക്‌ പ്രകടനമായി പോകാനൊരുങ്ങവെ പിഡിപി പ്രസിഡന്റും ജമ്മു കശ്‌മീർ മുൻ മുഖ്യമന്ത്രിയുമായിരുന്ന മെഹ്‌ബൂബ മുഫ്‌തിയടക്കമുള്ളവരെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. പിന്നീട്‌ വിട്ടയച്ചു.

കശ്‌മീരിലെ ബുൾഡോസർ രാജിനെപ്പറ്റി ജനങ്ങളെയും പ്രതിപക്ഷപാർടികളെയും ബിജെപിയെയും അറിയിക്കുകയായിരുന്നു ഉദ്ദേശിച്ചതെന്നും പാർലമെന്റിൽ പറയാൻ പറ്റില്ലെങ്കിൽ പിന്നെ എവിടെ പോകണമെന്നും മുഫ്‌തി ചോദിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top