19 April Friday

മുംബൈ തുറമുഖത്തിൽ 1725 കോടിയുടെ ഹെറോയിൻ പിടികൂടി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 21, 2022

ന്യൂഡൽഹി> മുംബൈയിലെ നവ ശേവാ തുറമുഖത്തിൽ വൻ മയക്കുമരുന്നുവേട്ട. 345 കിലോ ഹെറോയിനാണ്‌ ഡൽഹി പൊലീസ്‌ സ്‌പെഷ്യൽ സെൽ പിടികൂടിയത്‌. ഇതിന്‌ അന്താരാഷ്‌ട്ര വിപണിയിൽ 1725 കോടിയോളം രൂപ വിലവരുമെന്ന്‌ പൊലീസ്‌ അറിയിച്ചു.

ലിക്കൊറിഷ്‌ എന്ന മിഠായിയിൽ ചേർത്ത നിലയിലായിരുന്നു ഹെറോയിൻ. ഇത്തരത്തിൽ 22 ടണ്ണോളം വരുന്ന ഒരു കണ്ടെയ്‌നർ ലിക്കൊറിഷാണ്‌ പിടികൂടിയത്‌. കണ്ടെയ്‌നർ ഡൽഹിയിലേക്ക്‌ കൊണ്ടുപോയി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top