19 April Friday

മണിപ്പുർ കലാപം ; 98 പേർ കൊല്ലപ്പെട്ടെന്ന്‌ സർക്കാർ

വെബ് ഡെസ്‌ക്‌Updated: Saturday Jun 3, 2023


ന്യൂഡൽഹി
മണിപ്പുർ കലാപത്തിൽ 98 പേർ കൊല്ലപ്പെട്ടെന്ന്‌ സംസ്ഥാന സർക്കാർ. 310 പേർക്ക്‌ പരിക്കേറ്റെന്നും വെള്ളിയാഴ്‌ച പ്രസ്‌താവനയിൽ അറിയിച്ചു. കലാപം തുടങ്ങിയ മെയ്‌ മൂന്നുമുതൽ 4014 തീവയ്‌പ്‌ കേസ്‌ റിപ്പോർട്ട്‌ ചെയ്‌തിട്ടുണ്ട്‌. 272 ദുരിതാശ്വാസ ക്യാമ്പിലായി 37,450 പേർ കഴിയുന്നുണ്ടെന്നും പ്രസ്‌താവനയിൽ അറിയിച്ചു. അതേസമയം, കലാപത്തിൽ ഏകദേശം 160 പേർ കൊല്ലപ്പെട്ടതായി മണിപ്പുരിലെ പ്രധാന പത്രമായ ഷില്ലോങ്‌ ടൈംസ്‌ മെയ്‌ 10ന്‌ തന്നെ റിപ്പോർട്ട്‌ ചെയ്‌തു. കഴിഞ്ഞ ദിവസങ്ങളിൽ കുക്കി വിഭാഗത്തിലെ 40 പേരെ സുരക്ഷാസേന വധിച്ചതായി മുഖ്യമന്ത്രി ബീരേൻ സിങ്‌ പറഞ്ഞിരുന്നു.

അതേസമയം, നാലു ദിവസത്തെ മണിപ്പുർ സന്ദർശനം കഴിഞ്ഞെത്തിയ ആഭ്യന്തരമന്ത്രി അമിത്‌ ഷാ രാഷ്‌ട്രപതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്‌ച നടത്തി. മണിപ്പുരിലെ സ്ഥിതിഗതികൾ അമിത്‌ ഷാ രാഷ്‌ട്രപതിയെ ധരിപ്പിച്ചതായാണ്‌ വിവരം. ക്രമസമാധാന നില പൂർണമായും തകർന്ന സംസ്ഥാനത്ത്‌ രാഷ്‌ട്രപതി ഭരണം ഏർപ്പടുത്തണമെന്ന്‌ വിവിധ കേന്ദ്രങ്ങളിൽനിന്ന്‌ ആവശ്യം ഉയർന്നിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top