09 December Saturday

മെയ്‌ത്തീമേഖലയിൽ 
രണ്ടാം ദിവസവും ബന്ദ്‌ പൂർണം

സ്വന്തം ലേഖകൻUpdated: Thursday Sep 21, 2023

ന്യൂഡൽഹി
മണിപ്പുരിൽ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌ത അഞ്ച്‌ വില്ലേജ്‌ ഡിഫൻസ്‌ വളന്റിയർമാരെ വിട്ടയക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ മെയ്‌ത്തീ സംഘടനകൾ ആഹ്വാനം ചെയ്‌ത 48 മണിക്കൂർ ബന്ദ്‌ രണ്ടാം ദിവസവും പൂർണം. സർക്കാർ ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിച്ചില്ല. മെയ്‌ത്തീ വനിതകളുടെ സംഘടനയായ മെയ്‌രാ പെയ്‌ബിയുടെ പ്രവർത്തകർ ഇംഫാൽ താഴ്‌വരയിൽ വ്യാപകമായി റോഡുപരോധിച്ച് പ്രതിഷേധപ്രകടനം നടത്തി.

ശനിയാഴ്‌ചയാണ്‌ സൈനികവേഷത്തിൽ അത്യാധുനിക ആയുധങ്ങളുമായി നീങ്ങിയ അഞ്ചംഗ സംഘത്തെ പൊലീസ്‌ പിടികൂടിയത്‌. യുവാക്കളെ കസ്റ്റഡിയിൽ വച്ച പൊലീസ്‌ സ്റ്റേഷനിലേക്ക്‌ ശനിയാഴ്‌ചതന്നെ പ്രതിഷേധക്കാർ ഇരച്ചുകയറാൻ ശ്രമിച്ചു. ദ്രുതകർമ സേന ഏറെ ബുദ്ധിമുട്ടിയാണ്‌ ഇവരെ തടഞ്ഞത്‌. സംഘർഷത്തിൽ നിരവധി സേനാംഗങ്ങൾക്കും പ്രക്ഷോഭകർക്കും പരിക്കേറ്റു.
 
കുക്കി–- മെയ്‌ത്തീ പ്രദേശങ്ങൾ ചേരുന്ന സംഘർഷമേഖലയിൽ ഗ്രാമങ്ങൾക്ക്‌ സംരക്ഷണം ഒരുക്കുന്നവരാണ്‌ വില്ലേജ്‌ ഡിഫൻസ്‌ വളന്റിയർമാർ. ഇവരിൽ നല്ലൊരു പങ്കും ആയുധധാരികളാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top