11 December Monday
ബിജെപി സംസ്ഥാന ഘടകം ദേശീയ പ്രസിഡന്റിന്‌ 
കത്തയച്ചു

മണിപ്പുർ സർക്കാർ പൂർണപരാജയം ; ബിജെപി നേതൃത്വംതന്നെ മുഖ്യമന്ത്രിക്കെതിരെ രംഗത്ത്‌

സ്വന്തം ലേഖകൻUpdated: Saturday Sep 30, 2023


ന്യൂഡൽഹി
മണിപ്പുരിലെ കലാപം തടയുന്നതിൽ സർക്കാർ പൂർണപരാജയമാണെന്ന്‌ ബിജെപി സംസ്ഥാന നേതൃത്വം. സംഘർഷം തടയാൻ കഴിയാത്ത സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേട്‌ വിവരിച്ച്‌ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ എ ശാർദാദേവി ഉൾപ്പെടെ എട്ട്‌ ബിജെപി നേതാക്കൾ ദേശീയ പ്രസിഡന്റ്‌ ജെ പി നദ്ദയ്‌ക്ക്‌ കത്തയച്ചു. സർക്കാരിനെതിരെ ജനരോഷം അലയടിക്കുകയാണ്‌. ബിജെപി നേതാക്കളുടെ വീടുകൾക്കുനേരെ ആക്രമണങ്ങൾ തുടർക്കഥയായി. മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങിന്റെ വസതിക്കുനേരെയും ബിജെപി മുൻ എംഎൽഎയുടെ വീടിനുനേരെയും ഒരേസമയം ആക്രമണങ്ങളുണ്ടായി.

സർക്കാരിനെമാത്രം ലക്ഷ്യമിട്ടുള്ള പ്രക്ഷോഭങ്ങളാണ്‌ നടക്കുന്നത്‌. സാഹചര്യങ്ങൾ നിയന്ത്രണവിധേയമാക്കുന്നതിൽ സർക്കാർ പൂർണ പരാജയമാണെന്നാണ്‌ ആക്ഷേപം. ദൈനംദിന ജീവിതത്തിലെ പ്രയാസങ്ങൾ കാരണം പൊറുതിമുട്ടിയ ജനങ്ങൾ ഇനിയും സഹിക്കാനാകില്ലെന്ന നിലപാടിലാണ്‌–- നേതാക്കൾ ചൂണ്ടിക്കാട്ടി.

സർക്കാരിനെതിരെ ഇത്രയും 
വലിയ രോഷം കണ്ടിട്ടില്ല
തന്റെ 30 വർഷത്തെ രാഷ്ട്രീയജീവിതത്തിൽ ഭരിക്കുന്ന സർക്കാരിനെതിരെ ഇത്രയും ഭീകരമായ ജനരോഷം കണ്ടിട്ടില്ലെന്ന്‌ മണിപ്പുർ ബിജെപി സംസ്ഥാന പ്രസിഡന്റ്‌. കഴിഞ്ഞ മെയിൽ സംഘർഷങ്ങൾ തുടങ്ങിയശേഷം തന്റെ വീട്‌ ആറുവട്ടം ആക്രമിക്കപ്പെട്ടു. പ്രശ്‌നങ്ങൾ ഉടൻ പരിഹരിക്കണമെന്ന്‌ മുഖ്യമന്ത്രിയോടും പാർടി ദേശീയ പ്രസിഡന്റിനോടും പലതവണ ആവശ്യപ്പെട്ടു. സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന തോന്നലാണ്‌ ജനങ്ങൾക്കുള്ളത്‌–- പ്രസിഡന്റ്‌ ശാർദാദേവി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top