15 December Monday

കേരളത്തിൽ തുടർപഠനത്തിന്‌ അവസരം നൽകണം; കുക്കി വിദ്യാർഥികൾ മുഖ്യമന്ത്രിക്ക്‌ നിവേദനം നൽകി

വെബ് ഡെസ്‌ക്‌Updated: Sunday Sep 17, 2023

ന്യൂഡൽഹി> കേരളത്തിൽ തുടർപഠനത്തിന് അവസരം നൽകണമെന്ന്‌ ആവശ്യപ്പെട്ട് മണിപ്പുരിൽനിന്ന് പലായനം ചെയ്ത 67 കുക്കി വിഭാഗത്തിൽ നിന്നുള്ള കോളേജ് വിദ്യാർഥിനികൾ. ഈ ആവശ്യമുന്നയിച്ച് അവർ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി. ദേശീയ മഹിളാ ഫെഡറേഷൻ ജനറൽ സെക്രട്ടറി ആനി രാജയുടെ നേതൃത്വത്തിൽ വിദ്യാർഥിനികളുടെ പ്രതിനിധി ഡോ. ലിയാൻ ബെൻ ഡൽഹി കേരള ഹൗസിൽ മുഖ്യമന്ത്രിയെ സന്ദർശിച്ചാണ് നിവേദനം കൈമാറിയത്.

വിഷയം ഗൗരവമായി പരിഗണിക്കുമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായി ചർച്ച ചെയ്യുമെന്നും മുഖ്യമന്ത്രി പ്രതിനിധി സംഘത്തിന് ഉറപ്പ് നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top