ഇംഫാൽ > മണിപ്പൂരിൽ വീണ്ടും സംഘർഷം തുടരുന്നു. സൈനിക വേഷത്തിലെത്തിയവർ മൂന്നു പേരെ വെടിവച്ചുകൊന്നു. രണ്ട് പേർക്ക് പരിക്കേറ്റു. ഖോഖാൻ ഗ്രാമത്തിലാണ് വെടിവെപ്പുണ്ടായത്. സ്ത്രീ അടക്കമുള്ളവരാണ് കൊല്ലപ്പെട്ടത്.
കുക്കി ഭൂരിപക്ഷമേഖലയിലാണ് ആക്രമണം നടന്നത്. ആക്രമണത്തിനു പിന്നിൽ മെയിത്തികളാണെന്ന് ആരോപണമുണ്ട്. കലാപത്തിലെ ഗൂഢാലോചന ഉണ്ടായോ എന്ന് അന്വേഷിക്കും. കഴിഞ്ഞദിവസം ആംബുലൻസിൽ ആശുപത്രിയിലേയ്‌ക്ക് കൊണ്ടുപോയ കുട്ടിയേയും അമ്മയെയും ചുട്ടുകൊന്നിരുന്നു.
15 ദിവസത്തേയ്‌ക്ക് സമാധാനം പാലിക്കണമെന്ന് കേന്ദ്രആഭ്യന്തരമന്ത്രി അമിത്‌ഷാ നിർദേശിച്ചിരിക്കെയാണ് ഇത്തരം ആക്രമണങ്ങൾ. ഗൂഢാലോചന അന്വേഷിക്കാന്‍ സംസ്ഥാന സർക്കാർ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തിട്ടുണ്ട്. സംഘർഷത്തിൽ മരണം 98 ആയെന്നാണ് റിപ്പോർട്ടുകൾ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..