06 July Sunday

തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍; മണിപ്പൂരില്‍ കോണ്‍ഗ്രസ്‌ വൈസ് പ്രസിഡന്റ് ബിജെപിയില്‍

വെബ് ഡെസ്‌ക്‌Updated: Monday Jan 10, 2022

ഇംഫാല്‍ > നിയമസഭാ തെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചിരിക്കെ മണിപ്പൂരില്‍ കോണ്‍ഗ്രസിന് വൻ തിരിച്ചടി.  സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും മണിപ്പൂര്‍ പിസിസി ഉപാധ്യക്ഷനുമായ ചല്‍ട്ടോണ്‍ലിന്‍ അമോ ബിജെപിയില്‍ ചേര്‍ന്നു. തിപൈമുഖ്‌ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ്‌.

പാര്‍ട്ടിയില്‍ നിന്നും നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരവേയാണ് കോണ്‍ഗ്രസിന്റെ പിസിസി ഭാരവാഹിയും പാര്‍ട്ടി വിടുന്നത്. അമോ പാര്‍ട്ടി വിട്ടത് കോണ്‍ഗ്രസിനേയൊ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനേയോ ഒരു തരത്തിലും ബാധിക്കില്ലെന്നാണ് എംപിസിസി അധ്യക്ഷനായ എന്‍ ലോകന്‍ പറഞ്ഞത്. അമോയെ നേരത്തെ പാര്‍ട്ടി വിരുദ്ധപ്രര്‍ത്തനങ്ങളുടെ പേരില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top