26 April Friday

മോദി, ഷാ നടപടി ചോദ്യംചെയ്ത് മണിക് സർക്കാർ

വെബ് ഡെസ്‌ക്‌Updated: Wednesday Jan 26, 2022


അഗർത്തല
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും രാജഭരണവാഴ്‌ത്തലിനെ വിമർശിച്ച്‌ ത്രിപുര പ്രതിപക്ഷ നേതാവും മുതിർന്ന സിപിഐ എം നേതാവുമായ മണിക് സർക്കാർ. ത്രിപുരയുടെ 50–--ാം സംസ്ഥാന രൂപീകരണ ദിനത്തിൽ മാണിക്യ രാജഭരണത്തെ പ്രശംസിച്ച്‌ അമിത്‌ഷായും മോദിയും പ്രസംഗിച്ചിരുന്നു. ഇത്‌ ത്രിപുരയിലെ ജനാധിപത്യ പ്രസ്ഥാനങ്ങളെ അപമാനിക്കലാണെന്ന്‌ മണിക്‌ സർക്കാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ജനാധിപത്യ പ്രസ്ഥാനങ്ങളെക്കുറിച്ച്‌ പ്രധാനമന്ത്രി മൗനം പാലിച്ചു. ചരിത്രസത്യം മറച്ചുവയ്‌ക്കാനാകില്ല.

ജനാധിപത്യ സർക്കാരിനായുള്ള ജനകീയ മുന്നേറ്റത്തെ മാണിക്യ ഭരണാധികാരികൾ ഇല്ലാതാക്കാൻ ശ്രമിച്ചിരുന്നു. സംസ്ഥാനത്തിന്റെ 25 വർഷത്തെ വികസനത്തിനെന്ന പേരിൽ അമിത്‌ഷാ പ്രകാശിപ്പിച്ച "ലക്ഷ്യ ത്രിപുര' രേഖ ജനത്തെ കപട സ്വപ്‌നം കാണിക്കലാണ്‌. 2018ലെ തെരഞ്ഞെടുപ്പ് വാഗ്‌ദാനം പാലിക്കാത്ത ബിജെപി വഞ്ചിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top