20 April Saturday

‘രാഹുലിന് കിങ്‌ ലിയറുടെ അവസ്ഥ'; പരിഹസിച്ച്‌ മണിശങ്കർ അയ്യർ

സ്വന്തം ലേഖകൻUpdated: Thursday Jul 16, 2020

രാഹുൽ ഗാന്ധിയെ പരിഹസിച്ച് മുതിർന്ന കോൺഗ്രസ്‌ നേതാവ്‌ മണിശങ്കർ അയ്യർ. കിങ്‌ ലിയറുടെ അവസ്ഥയിലാണ്‌ രാഹുലെന്ന്‌ ‘ദി ഇന്ത്യൻ എക്‌സ്‌പ്രസി’ലെ ലേഖനത്തിൽ അയ്യർ പറഞ്ഞു. രാഹുൽ ഏറ്റവും കൂടുതൽ സ്‌നേഹിക്കുന്നവർ അദ്ദേഹത്തെ ആദ്യം ചതിക്കും. അദ്ദേഹം ഏറ്റവും കുറച്ച്‌ സ്‌നേഹിക്കുന്നവർ അവസാനംവരെ കൂടെ നിൽക്കും–-ജ്യോതിരാദിത്യ സിന്ധ്യ, സച്ചിൻ പൈലറ്റ്‌ എന്നിവരെ ഉദാഹരണമായി ചൂണ്ടിക്കാട്ടി.

പുതിയ തലമുറ, പഴയ തലമുറ എന്ന മട്ടിലോ കഴിവ്‌ കൂടിയവർ എന്ന പരിഗണനയിലോ സ്ഥാനങ്ങൾ നൽകരുത്‌. കോൺഗ്രസിനോടുള്ള വിശ്വസ്‌തത ആയിരിക്കണം മാനദണ്ഡം. സ്ഥാനമാനങ്ങൾക്കായി അക്ഷമ കാട്ടുന്നവർക്ക്‌ സ്ഥാനങ്ങൾ നൽകരുത്‌. പ്രവർത്തകർക്ക്‌‌ ‌എപ്പോഴും സമീപിക്കാൻ കഴിയുന്ന, പാർടിക്ക്‌ വിശ്വാസമുള്ള നേതാവാണ്‌ കോൺഗ്രസിനെ നയിക്കേണ്ടത്‌. സോണിയ, രാഹുൽ, പ്രിയങ്ക ഇവരിൽ ആരു വന്നാലും കുഴപ്പമില്ലെന്നും അയ്യർ പറയുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top