15 December Monday

ഇസ്കോണ്‍ 
പശുക്കളെ 
അറവുകാര്‍ക്ക് വിറ്റെന്ന് മനേക ​ഗാന്ധി

വെബ് ഡെസ്‌ക്‌Updated: Thursday Sep 28, 2023


ന്യൂഡല്‍ഹി
ശ്രീകൃഷ്ണ ഭക്തരുടെ ആ​ഗോള സംഘടനയായ ഇസ്കോണ്‍ (ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്നസ്) രാജ്യത്തെ ഏറ്റവും വലിയ തട്ടിപ്പാണെന്ന് ബിജെപി എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ മനേക ഗാന്ധി. ഗോശാലകളിലെ പശുക്കളെ ഇസ്കോണ്‍ അറവുശാലകള്‍ക്ക് വില്‍ക്കുകയാണെന്നും അവര്‍ ആരോപിച്ചു.

ആന്ധ്രപ്രദേശിലെ അനന്തപുരില്‍ ഇസ്കോണ്‍ ​ഗോശാല സന്ദര്‍ശിച്ചപ്പോള്‍ അവിടെ കറവപ്പശുക്കള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മറ്റുള്ളവയെയെല്ലാം അവര്‍ കശാപ്പുകാര്‍ക്ക് വിറ്റെന്നാണ് ഇതിനര്‍ഥമെന്നും മനേക ഗാന്ധി പറയുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി.

മനേകയുടെ ആരോപണങ്ങള്‍ തെറ്റാണെന്ന് ഇസ്കോണ്‍ പ്രസ്താവനയിറക്കി. തെളിവില്ലാതെയാണ് കശാപ്പുകാര്‍ക്ക് പശുക്കളെ വില്‍ക്കുന്നുവെന്ന ആരോപണം ഉന്നയിക്കുന്നതെന്നും  ഇസ്കോണ്‍ വക്താവ് യുധിഷ്ഠിര്‍ ഗോവിന്ദ ദാസ് പ്രസ്താവനയില്‍ പറയുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top