25 April Thursday

ചൈന അതിര്‍ത്തിയില്‍ പതിനേഴുകാരനായി തിരച്ചിൽ ; സംഭവത്തെക്കുറിച്ച് അറിയില്ലെന്ന് ചൈനീസ് വിദേശമന്ത്രാലയം

വെബ് ഡെസ്‌ക്‌Updated: Saturday Jan 22, 2022


ഇറ്റാനഗർ
അരുണാചൽപ്രദേശിലെ അതി‌ർത്തി പ്രദേശത്ത് വേട്ടയാടാൻപോയ പതിനേഴുകാരനെ കണ്ടെത്താൻ ശ്രമം തുടരുന്നതായി  സംസ്ഥാന സർക്കാർ അറിയിച്ചു. അപ്പർ സിയാങ് ജില്ലയിലെ സിയുങ്‌ലയിൽനിന്നാണ്  മിറാം തരോണിനെ ചൊവ്വാഴ്ച കാണാതായത്. ചൈനീസ് സൈന്യം മിറാമിനെ തട്ടിക്കൊണ്ടുപോയെന്ന പ്രചാരണമുണ്ടെങ്കിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇത്തരമൊരു സംഭവത്തെക്കുറിച്ച് അറിയില്ലെന്ന് ചൈനീസ് വിദേശമന്ത്രാലയം  പ്രസ്താവനയിറക്കി. അതിർത്തി പ്രദേശമായ വനത്തിൽ സുഹൃത്ത് ജോണി യായിംഗിനൊപ്പം (27) വേട്ടയാടാൻ പോകുമ്പോഴാണ് മിറാമിനെ കാണാതാകുന്നത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top