ന്യൂഡൽഹി > വിമാനത്തിൽ സഹയാത്രികയ്ക്കു നേരെ അതിക്രമം നടത്തിയ യാത്രക്കാരൻ അറസ്റ്റിൽ. മുംബൈ - ഗുവാഹത്തി ഇൻഡിഗോ വിമാനത്തിലാണ് സംഭവം. യാത്രയ്ക്കിടെ യാത്രക്കാരൻ ശരീരത്തിൽ കയറിപ്പിടിച്ചു എന്നാണ് സ്ത്രീയുടെ പരാതി. യാത്രക്കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിമാനം ഗുവാഹത്തി എയർപോർട്ടിൽ വച്ച് യാത്രക്കാരനെ പൊലീസിന് കൈമാറി. യാത്രക്കാരിയുടെ പരാതിയിൽ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..