29 March Friday

ട്രെയിൻ യാത്രക്കിടെ കഴുത്തിൽ ഇരുമ്പ്‌ കമ്പി തുളച്ചുകയറി; യാത്രക്കാരന് ദാരുണാന്ത്യം

വെബ് ഡെസ്‌ക്‌Updated: Saturday Dec 3, 2022

ലഖ്‌നൗ > ട്രെയിന്‍ യാത്രക്കിടെ പുറത്തുനിന്നുള്ള ഇരുമ്പ് കമ്പി കഴുത്തില്‍ തുളച്ചുകയറി യാത്രക്കാരന് ദാരുണാന്ത്യം. ഹരീഷ് ദുബെ ആണ് മരിച്ചത്. പ്രയാഗ് രാജിന് സമീപമാണ് സംഭവം. നിലാഞ്ചല്‍ എക്‌സ്പ്രസ്‌ ട്രെയിനില്‍ വിന്‍ഡോ സീറ്റില്‍ ഇരുന്ന് യാത്ര ചെയ്യുകയായിരുന്ന ഹരീഷിന്റെ കഴുത്തില്‍ പുറത്തുനിന്നുള്ള കമ്പി തുളച്ചുകയറുകയായിരുന്നു.

ട്രാക്ക് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലത്തുവച്ചാണ് അപകടമുണ്ടായത്. മൃതദേഹം അലിഗഡ് ജങ്ഷന്‍ സ്റ്റേഷനില്‍ റെയില്‍വേ പൊലീസിന് കൈമാറി. സംഭവത്തില്‍ റെയില്‍വേ അന്വേഷണത്തിന് ഉത്തരവിട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top