ലഖ്‌നൗ> ഹിന്ദു ദൈവങ്ങളുടെ ചിത്രമുള്ള പത്രത്തിൽ ചിക്കൻ പൊതിഞ്ഞു വിറ്റ ഇറച്ചി വ്യാപാരിയെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്‌തു. ഉത്തർപ്രദേശിലെ സംഭാൽ സ്വദേശിയായ താലിബ് ഹുസൈനെ ഞായറാഴ്‌ചയാണ് യുപി പൊലീസ് അറസ്റ്റ് ചെയ്‌തത്. 
താലിബ് ഹുസൈന്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങളുള്ള പത്രത്തിലാണ് ഇറച്ചി പൊതിഞ്ഞു നൽകുന്നതെന്ന് കണ്ടെത്തിയ ഒരുകൂട്ടം യുവാക്കളാണ് പൊലീസിൽ പരാതി നൽകിയത്.  മതവികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ്. 
കസ്റ്റഡിയിലെടുക്കാൻ എത്തിയ പൊലീസ് ഉദ്യോഗസ്ഥരെ കത്തി കൊണ്ട് ആക്രമിക്കാൻ ശ്രമിച്ച വ്യാപാരിയെ ബലം പ്രയോഗിച്ചാണ് കീഴടക്കിയത്. ഇതോടെ പൊലീസിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി കൊലപാതക ശ്രമക്കുറ്റവും താലിബിനെതിരെ പൊലീസ് ചുമത്തിയിട്ടുണ്ട്.
 
 
      
        
        
		
              
	
ദേശാഭിമാനി  വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്. 
വാട്സാപ്പ് ചാനൽ   സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..