26 April Friday

ഖാർഗെയെ പൊതു
സംവാദത്തിന്‌ 
വെല്ലുവിളിച്ച്‌ തരൂർ ; വെല്ലുവിളി തള്ളി ഖാർഗെ

വെബ് ഡെസ്‌ക്‌Updated: Monday Oct 3, 2022


ന്യൂഡൽഹി
കോൺഗ്രസ്‌ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ എതിരാളിയായ മല്ലികാർജുൻ ഖാർഗെയെ പൊതുസംവാദത്തിന്‌ വെല്ലുവിളിച്ച്‌ ശശി തരൂർ. വെല്ലുവിളി തള്ളിയ ഖാർഗെ സംവാദത്തിനില്ലെന്ന്‌ പ്രതികരിച്ചു. ഖാർഗെയെപ്പോലുള്ളവർക്ക്‌ മാറ്റം കൊണ്ടുവരാനാകില്ലെന്ന്‌  നാഗ് പുരിൽ പ്രചാരണത്തിനെത്തിയ തരൂർ പറഞ്ഞു.

ആരെയും എതിർക്കാനല്ല പാർടിയെ ശക്തിപ്പെടുത്താനാണ്‌ മത്സരിക്കുന്നതെന്ന്‌ ഖാർഗെ പറഞ്ഞു.    ഖാർഗെയ്‌ക്കാണ്‌ പിന്തുണയെന്ന്‌ രാജസ്ഥാൻ മുഖ്യമന്ത്രി അശോക്‌ ഗെലോട്ട്‌ പ്രഖ്യാപിച്ചു. തരൂർ സമ്പന്ന വിഭാഗത്തിൽപ്പെടുന്നയാളാണ്‌. ഖാർഗെയ്‌ക്ക്‌ ഏറെ അനുഭവസമ്പത്തുണ്ട്‌. അതുകൊണ്ടുതന്നെ തരൂരിനെ ഖാർഗെയുമായി താരതമ്യം ചെയ്യാനാകില്ല. ഖാർഗെ  ഏകപക്ഷീയമായ വിജയം നേടും–- ഗെലോട്ട്‌ പറഞ്ഞു.

ഖാർഗെയ്‌ക്കായി പ്രവർത്തിക്കുന്നതിനായി മൂന്ന്‌ കോൺഗ്രസ്‌ വക്താക്കൾ രാജിവച്ചു. ദീപേന്ദർ ഹൂഡ, ഗൗരവ്‌ വല്ലഭ്‌, സയ്യിദ്‌ നസീർ ഹുസൈൻ എന്നിവരാണ്‌ വക്താവ്‌ സ്ഥാനം രാജിവച്ചത്‌. ഖാർഗെ നേരത്തേ രാജ്യസഭയിലെ പ്രതിപക്ഷ നേതാവ്‌ സ്ഥാനം രാജിവച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top