11 May Saturday

മഹാരാഷ്‌ട്ര വിശ്വാസവോട്ട്: സിപിഐ എം എംഎല്‍എ ഉള്‍പ്പെടെ നാല് പേര്‍ വിട്ടുനിന്നു

വെബ് ഡെസ്‌ക്‌Updated: Saturday Nov 30, 2019

മുംബൈ > മഹാരാഷ്ട്ര നിയമസഭയില്‍ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നത് നാല് എംഎല്‍എമാര്‍. സിപിഐ എമ്മിന്റെ വിനോദ് നികോളെ, എംഎന്‍എസ് എംഎല്‍എ പ്രമോദ് പട്ടീല്‍, എഐഎംഐഎം എംഎല്‍എമാരായ മുഹമ്മദ് ഇസ്മയില്‍ അബ്ദുള്‍ ഖാലിദ്, ഷാ ഫാറുഖ് അന്‍വര്‍ എന്നിവരാണ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നത്.

ശിവസേന, കോണ്‍ഗ്രസ്, എന്‍സിപി സര്‍ക്കാരിന് സിപിഐ എം പിന്തുണ നല്‍കില്ലെന്ന് വിനോദ് നിക്കോളെ എംഎല്‍എയും പാര്‍ടി സംസ്ഥാന കമ്മിറ്റിയും നേരത്തെ വ്യക്തമാക്കിയിരുന്നു. സഖ്യം വിളിച്ചുചേര്‍ത്ത ഒരു മീറ്റിങ്ങുകളിലും സിപിഐ എം പങ്കെടുത്തിട്ടില്ല. സഖ്യസര്‍ക്കാരിന് പിന്തുണ നല്‍കുന്ന എംഎല്‍എമാരിലൊരാളായി ഗവര്‍ണര്‍ ഇറക്കിയ കത്തില്‍ സിപിഐ എമ്മിന്റെ പേരും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ ആ കത്ത് തെറ്റാണെന്നും  സിപിഐ എം പ്രസ്താവനയിലൂടെ വ്യക്തമാക്കിയിരുന്നു.

ഇന്ന് നടന്ന വിശ്വാസവോട്ടെടുപ്പില്‍ 169 എംഎല്‍എമാരുടെ പിന്തുണയോടെയാണ് ഉദ്ദവ് താക്കറേ സര്‍ക്കാര്‍ അധികാരത്തിലേറിയത്. 288 അംഗ നിയമസഭയില്‍ 145 പേരുടെ പിന്തുണയാണു ഭൂരിപക്ഷത്തിനു വേണ്ടത്. ത്രികക്ഷി സഖ്യത്തിലെ മൂന്നു പാര്‍ട്ടികള്‍ക്കും കൂടി 154 എംഎല്‍എമാരാണുള്ളത്. വോട്ടെടുപ്പ് നടന്നത് നിയമപരമായിട്ടല്ലെന്ന് ചൂണ്ടിക്കാട്ടി സഭയില്‍ ബഹളം വെച്ച ബിജെപി വിശ്വാസവോട്ടെടുപ്പ് ബഹിഷ്‌കരിച്ചു. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top