04 October Wednesday

നിർമാണത്തിൽ ക്രമക്കേട്: മഹാരാഷ്‌ട്രയിൽ റോഡ് കൈകൊണ്ട് ഇളക്കിയെടുത്ത് നാട്ടുകാർ

വെബ് ഡെസ്‌ക്‌Updated: Thursday Jun 1, 2023

മുംബൈ> മഹാരാഷ്ട്ര ജൽനയിൽ അംബാദിനടുത്ത് നിർമാണം പൂർത്തിയാക്കിയ റോഡ് നാട്ടുകാർ കൈകൊണ്ട് ഇളക്കിയെടുത്തു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഉയർത്തിയെടുത്ത റോഡിനടിയിൽ തുണി വിരിച്ചിരിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്നാൽ, ഇത് ജർമൻ സാങ്കേതിക വിദ്യയാണെന്നാണ് പ്രാദേശിക കോൺട്രാക്ടറുടെ വാദം.

പ്രധാന മന്ത്രി ​ഗ്രാം സടക് യോജന പദ്ധതി പ്രകാരമാണ് റോഡ് നിർമിച്ചത്. നിർമാണത്തിലെ ക്രമക്കേട് പുറത്ത് വന്നതോടെ പ്രദേശവാസികൾ പ്രതിഷേധത്തിലാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top