ന്യൂഡൽഹി
മഹാരാഷ്ട്രയിൽ എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷകളിൽ ഇനിയും തീരുമാനമെടുക്കാത്ത സ്‌പീക്കറെ വിമർശിച്ച് സുപ്രീംകോടതി. സമയബന്ധിതമായി സ്‌പീക്കർ നടപടികൾ പൂർത്തിയാക്കുന്നില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ശിവസേനയിലുണ്ടായ പിളർപ്പിനെ തുടർന്ന് ഉദ്ധവ് താക്കറെ, ഏക്‌നാഥ് ഷിൻഡെ വിഭാഗക്കാരായ എംഎൽഎമാർ പരസ്‌പരം അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിരവധി അപേക്ഷകൾ സ്‌പീക്കർക്ക് മുന്നിലുണ്ട്. ഈ അപേക്ഷകളിൽ തീരുമാനം നീണ്ടുപോകുന്നതാണ് സുപ്രീംകോടതിയെ ചൊടിപ്പിച്ചത്.
ഭരണഘടനയുടെ 10–-ാം ഷെഡ്യൂൾ പ്രകാരമുള്ള നടപടികൾ അനന്തമായി നീട്ടിക്കൊണ്ടുപോകാനാകില്ലെന്നും കോടതി നിർദേശം മാനിക്കണമെന്നും ചീഫ്‌ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് സ്‌പീക്കർക്ക് മുന്നറിയിപ്പ് നൽകി. രണ്ടാഴ്‌ചയ്ക്കുശേഷം കേസ് വീണ്ടും പരിഗണിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..