24 April Wednesday

മഹാരാഷ്ട്രയില്‍ ഡാം തകരാന്‍ കാരണം ഞണ്ടുകളെന്ന് മന്ത്രി

വെബ് ഡെസ്‌ക്‌Updated: Friday Jul 5, 2019

മുംബൈ
മഹാരാഷ്ട്രയിലെ തിവാരി അണക്കെട്ട് തകര്‍ന്ന് 18 പേര്‍ മരിക്കാനിടയായ കാരണം ഞണ്ടുകളാണെന്ന് ജലസേചന മന്ത്രി തനാജി സാവന്ത്. അണക്കെട്ടിന് ചുറ്റും വളരെയധികം ഞണ്ടുകളുണ്ടെന്നും അവ കാരണമാണ് അണക്കെട്ടില്‍ ചോര്‍ച്ചയുണ്ടായത് എന്നുമുള്ള വിചിത്ര വാദമാണ് ശിവസേനയുടെ മന്ത്രിയായ സാവന്ത് ഉന്നയിച്ചത്.

2004ല്‍ പണിത അണക്കെട്ടില്‍ ഇതുവരെ ചോര്‍ച്ചുകളൊന്നുമുണ്ടായിരുന്നില്ലെന്നും ഞണ്ടുകള്‍ കൂട്ടമായി ഇങ്ങോട്ട് വന്നതോടെ ചോര്‍ച്ച ആരംഭിക്കുകയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിയുടെ വിചിത്ര പ്രസ്താവനയ്ക്ക് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ അദ്ദേഹത്തിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top