26 April Friday

മഹാരാഷ്‌ട്രയില്‍ സ്‌പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന്

വെബ് ഡെസ്‌ക്‌Updated: Sunday Jul 3, 2022


മും​ബൈ> ഏക്‌നാഥ് ഷിൻഡെ സർക്കാറിന്റെ ആദ്യ നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും. സ്‌പീക്കർ തെരഞ്ഞെടുപ്പാണ് സഭയിലെ പ്രധാന അജണ്ട. ബിജെപിയുടെ രാഹുൽ നാർവികും ഉദ്ധവ് താക്കറെ വിഭാ​ഗത്തിലെ ശിവസേന നേതാവ് രാ​ജ​ൻ സാ​ൽ​വിയും തെരഞ്ഞെടുപ്പിന് നാമനിർദ്ദേശ പത്രിക സമർപ്പിച്ചിട്ടുണ്ട്.

അതേസമയം മഹാരാഷ്‌‌ട്രയിൽ ബിജപി ആ​ഗ്രഹിച്ചവിധം ഭരണം അട്ടിമറിച്ചെങ്കിലും ഉപമുഖ്യമന്ത്രിയായി ഒതുക്കപ്പെട്ടതില്‍ മുതിര്‍ന്ന നേതാവും മുന്‍മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ് കടുത്ത അമര്‍ഷത്തിലാണ്. ശിവസേനപക്ഷത്തുനിന്നും ഉപമുഖ്യമന്ത്രി സ്ഥാനം വാ​ഗ്‌ദാനംചെയ്‌ത് ചാക്കിട്ടുപിടിച്ച ഏക്‌നാഥ് ഷിൻഡെയെ മുഖ്യമന്ത്രിയാക്കിയതോടെ  മന്ത്രിസഭയിൽ ചേരില്ലെന്ന ഉറച്ച നിലപാടിലായിരുന്നു ഫഡ്‌നാവിസ്.

ബിജെപിദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയും ആഭ്യന്തരമന്ത്രി അമിത്‌ ഷായും സമ്മര്‍ദ്ദം ചെലുത്തിയിട്ടും  വിമുഖത തുടർന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട്‌ തവണ ഫോണിൽ ബന്ധപ്പെട്ട്‌ കേന്ദ്രനേതൃത്വത്തിന്റെ നിർദേശം അനുസരിക്കാൻ ആവശ്യപ്പെട്ടതോടെയാണ് വഴങ്ങിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top