26 April Friday

‘പണം അടയ്‌ക്കാ 
കൃഷിയിൽനിന്ന്‌ ' ; ന്യായീകരണവുമായി ബിജെപി എംഎൽഎ

വെബ് ഡെസ്‌ക്‌Updated: Thursday Mar 9, 2023


ബംഗളൂരു
വീട്ടില്‍നിന്നും  ലോകായുക്ത പിടിച്ചെടുത്ത  ആറു കോടി രൂപ അടയ്‌ക്കാ കൃഷിയിൽനിന്ന്‌ ലഭിച്ചതാണെന്ന്‌ ബിജെപി എംഎൽഎ മദൽ വിരുപാക്ഷപ്പ. 40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ മകന്‍ പ്രശാന്ത്  പിടിയിലായതോടെയാണ് എംഎല്‍എയുടെ വീട്ടിലും മറ്റും റെയ്ഡ് നടന്നത്. 

എംഎല്‍എയുടെ ഓഫീസില്‍ നിന്ന് രണ്ടരകോടി രൂപയും കണ്ടെടുത്തിരുന്നു. ഇത്രയും പണത്തിന്റെ ഉറവിടത്തെ കുറിച്ച് ചോദിച്ച മാധ്യമങ്ങളോടാണ് എംഎല്‍എയുടെ വിചിത്രമറുപടി. അടയ്‌ക്കാകൃഷിയുടെ വരുമാനമാണ് ലോകായുക്ത പിടിച്ചെടുത്തത്. ചന്നഗിരിയിൽ സാധാരണ കൃഷിക്കാരന്റെ വീട്ടിൽപോലും നാലും അഞ്ചും കോടി രൂപ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കേസിൽ ഒളിവിലായിരുന്ന വിരുപാക്ഷപ്പ മുൻകൂർ ജാമ്യം ലഭിച്ചതോടെയാണ് മാധ്യമങ്ങൾക്കുമുന്നിൽ വന്നത്‌.

മകന്‍ ഓഫീസില്‍ ഇരിക്കവെ രണ്ടുപേര്‍ പണം അടങ്ങിയ ബാ​ഗ് കൊണ്ടുവന്ന് വച്ച് കടന്നുകളഞ്ഞെന്നും പിന്നാലെ എത്തിയ ലോകായുക്ത പണം കണ്ടെടുക്കുകയായിരുന്നുവെന്നും മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞുകൊണ്ട് വിരുപാക്ഷപ്പ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top