08 June Thursday

അഴിമതിക്കേസ്‌: കർണാടകയിലെ ബിജെപി എംഎൽഎ മാഡൽ വിരുപാക്ഷപ്പ അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Monday Mar 27, 2023

ബംഗളൂരു > കോടിക്കണക്കിന് രൂപയുടെ അഴിമതി ആരോപണം നേരിടുന്ന കർണാടക ബിജെപി എംഎൽഎ മാഡൽ വിരൂപാക്ഷപ്പ വീണ്ടും അറസ്റ്റിൽ. അഴിമതിക്കേസിൽ ആണ് വിരൂപക്ഷപ്പയെ പൊലീസ് അറസ്റ്റ് ചെയ്‌തത്. വിരൂപാക്ഷപ്പയുടെ മുൻ‌കൂർ ജാമ്യാപേക്ഷ ഇന്ന് കർണാടക ഹൈക്കോടതി തള്ളിയിരുന്നു.

കർണാടക ലോകായുക്ത രജിസ്റ്റർ ചെയ്‌ത അഴിമതിക്കേസിൽ ഒന്നാം പ്രതിയാണ് മാഡൽ വിരൂപാക്ഷപ്പ. മൈസൂർ സാൻഡൽ സോപ്‌സ് നിർമിക്കാനുള്ള നിർമാണ സാമഗ്രികൾ കൂട്ടത്തോടെ വിതരണം ചെയ്യാനുള്ള കരാർ നൽകാൻ 81 ലക്ഷം രൂപ കൈക്കൂലി ചോദിച്ചെന്നതാണ് കേസ്. കേസിൽ മാഡൽ വിരൂപാക്ഷപ്പയുടെ മകൻ മാഡൽ പ്രശാന്തിനെ കൈക്കൂലിപ്പണവുമായി ലോകായുക്ത അറസ്റ്റ് ചെയ്‌തിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top