25 April Thursday

ഭരണപക്ഷവും പ്രതിപക്ഷവും ജനാധിപത്യത്തെ ബഹുമാനിക്കണം: വെങ്കയ്യനായിഡു

വെബ് ഡെസ്‌ക്‌Updated: Monday Aug 8, 2022

image credit Vice President of India twitter


ന്യൂഡൽഹി
ഭരണപക്ഷവും പ്രതിപക്ഷവും ജനാധിപത്യത്തെ ബഹുമാനിക്കണമെന്ന്‌ ഉപരാഷ്‌ട്രപതി സ്ഥാനത്തുനിന്ന്‌ വിരമിക്കുന്ന എം വെങ്കയ്യനായിഡു. രാജ്യസഭ അധ്യക്ഷൻകൂടിയായ അദ്ദേഹം സഭയിൽ ലഭിച്ച യാത്രയയപ്പിന്‌ മറുപടി പറയുകയായിരുന്നു.

നായിഡു അദ്ദേഹത്തിന്റെ അനുഭവസമ്പത്ത്‌ ഉപയോഗിച്ച്‌ രാജ്യത്ത്‌ മാർഗദർശനം നൽകണമെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സമ്മർദങ്ങൾക്കിടയിലും നായിഡു ഉത്തരവാദിത്വങ്ങൾ നിർവഹിച്ചെന്ന്‌ സഭയിലെ പ്രതിപക്ഷനേതാവ്‌ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ആശയപരമായി വിയോജിപ്പുണ്ടെങ്കിലും ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ അതിജീവനവും പാർലമെന്റിലെ സജീവ പങ്കാളിത്തവും നായിഡു എപ്പോഴും ആഗ്രഹിച്ചിരുന്നെന്ന്‌ ജോൺ ബ്രിട്ടാസ്‌ പറഞ്ഞു. ബുധനാഴ്‌ചയാണ്‌ നായിഡു വിരമിക്കുന്നത്‌. നിയുക്ത ഉപരാഷ്‌ട്രപതി ജഗദീപ്‌ ധൻഖർ 11ന്‌ ചുമതലയേൽക്കും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top