16 April Tuesday

എം ബി രാജേഷ്‌ ഉപരാഷ്ട്രപതിയെയും ലോക്‌സഭാ സ്‌പീക്കറെയും സന്ദര്‍ശിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Sep 17, 2021

നിയമസഭാ സ്‌പീക്കർ എം ബി രാജേഷ് ഉപരാഷ്ട്രപതി 
എം വെങ്കയ്യ നായിഡുവിനെ സന്ദർശിക്കുന്നു


ന്യൂഡൽഹി
നിയമസഭാ സ്‌പീക്കർ എം ബി രാജേഷ്  ഉപരാഷ്ട്രപതി എം വെങ്കയ്യനായിഡുവുമായും ലോക്‌സഭാ സ്‌പീക്കർ  ഓം ബിർലയുമായും കൂടിക്കാഴ്‌ച നടത്തി. സ്‌പീക്കറായി ചുമതലയേറ്റശേഷമുള്ള ആദ്യ ഡൽഹി സന്ദർശനമാണ്.

കേരളത്തിലെ ഇ– -നിയമസഭാ പദ്ധതിക്ക് സഹായം അഭ്യർഥിച്ചാണ് ലോക്‌സഭാ സ്‌പീക്കറെ കണ്ടത്‌. രാജ്യത്ത് ആദ്യമായി ഇ–- നിയമസഭയ്‌ക്ക് തുടക്കമിട്ടത് കേരളത്തിലാണ്. പിന്നീടാണ് കേന്ദ്രം പദ്ധതി ആരംഭിച്ചതും എല്ലാ  സഭകളിലും നടപ്പാക്കാൻ  തീരുമാനിച്ചതും. മറ്റ്‌ സംസ്ഥാനങ്ങളിൽ പദ്ധതിയുടെ ചെലവിന്റെ പകുതി കേന്ദ്രം വഹിക്കുമ്പോൾ കേരളത്തിനുമാത്രം പ്രയോജനം ലഭിച്ചിട്ടില്ല. വിഷയത്തിൽ ഇടപെടാമെന്ന് ലോക്‌സഭാ സ്‌പീക്കർ ഉറപ്പുനൽകി.

സ്‌പീക്കർമാരുടെ സമ്മേളനം കേരളത്തിൽ നടത്താനുള്ള താല്പര്യം ലോക്‌സഭാ സ്‌പീക്കർ അറിയിച്ചിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top