02 May Thursday

എല്‍ഐസി വില്‍പ്പന

 : പോളിസി ഉടമകള്‍ക്ക് ഓഹരി വാഗ്ദാനവുമായി കേന്ദ്രം

സന്തോഷ്‌ ബാബുUpdated: Wednesday Dec 8, 2021


കൊച്ചി
എൽഐസി വിൽപ്പനയ്ക്ക് എതിരെയുള്ള പോളിസി ഉടമകളുടെ പ്രതിഷേധത്തിന് തടയിടാന്‍  ഓഹരി വാഗ്ദാനവുമായി കേന്ദ്രം. പ്രാഥമിക ഓഹരി വിൽപ്പനയിൽ പോളിസി ഉടമകൾക്ക് ഓഹരി സംവരണം ചെയ്യുമെന്നും വാങ്ങി നേട്ടമുണ്ടാക്കാമെന്നുമാണ്‌ പരസ്യത്തിലെ വാഗ്ദാനം. ഇതിന്‌ പാൻ നമ്പർ അടക്കമുള്ള വ്യക്തിപരമായ വിവരങ്ങൾ എൽഐസിക്ക്‌ നൽകണം. ഓഹരിവിപണിയിലെ ഇടപാടുകൾക്കായി ഡീമാറ്റ് അക്കൗണ്ട് തുടങ്ങണമെന്നും ചൊവ്വാഴ്‌ച പ്രസിദ്ധപ്പെടുത്തിയ പരസ്യത്തിൽ പറയുന്നു.

രണ്ടു മാസംമുമ്പ് എൽഐസി ജീവനക്കാർ‌ക്കിടയിലും സമാന പ്രചാരണം നടത്തിയിരുന്നു. ഡീമാറ്റ് അക്കൗണ്ട് തുടങ്ങുന്നത് നല്ലതാണെന്നും താൽപ്പര്യമുള്ളവർക്ക് എൽഐസിയുടെ നിയന്ത്രണത്തിലുള്ള ഐഡിബിഐ ബാങ്കിനെ സമീപിക്കാമെന്നും ജീവനക്കാരെ അറിയിച്ചിരുന്നു. ഓഹരി വിൽക്കുമ്പോൾ ജീവനക്കാർക്കും വിഹിതം വാങ്ങാനാകുമെന്നുള്ള വാഗ്ദാനമായിരുന്നു അറിയിപ്പിലുണ്ടായിരുന്നത്. ഇതിനായി ബാങ്ക് പ്രതിനിധികൾ ജീവനക്കാരെ സമീപിക്കുകയും ചെയ്തു.  ഐൽഐസി വിൽപ്പന എന്നായിരിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും ഇതിനായുള്ള അണിയറപ്രവർത്തനങ്ങള്‍ അതിവേ​ഗം പുരോഗമിക്കുന്നുവെന്നതിന്റെ സൂചനയാണ് പരസ്യങ്ങൾ. മാർച്ചോടെ സ്റ്റോക് എക്സ്ചേഞ്ചിൽ ലിസ്‌റ്റ് ചെയ്യുമെന്നാണ് റിപ്പോർട്ട്‌. ഓഹരിയുടെ വിലയും എത്ര ശതമാനം ഓഹരി വിൽക്കും എന്നതും കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി (സിസിഇഎ) പിന്നീട് തീരുമാനിക്കുമെന്നാണ് ധനമന്ത്രി പറയുന്നത്.

നിലവിൽ 100 ശതമാനം സർക്കാർ ഉടമസ്ഥതയിലുള്ള എൽഐസിയാണ് രാജ്യത്തെ ഇൻഷുറൻസ് വിപണിയുടെ 70 ശതമാനത്തിലധികം കൈകാര്യം ചെയ്യുന്നത്. 38 ലക്ഷം കോടി രൂപയിലധികമാണ് ആസ്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top