24 April Wednesday

ഇനി എൽഐസി വില്‍പ്പന; കൂടുതൽ പൊതുമേഖലാ വിറ്റഴിക്കലിലേക്ക്‌ കേന്ദ്രം

വെബ് ഡെസ്‌ക്‌Updated: Thursday Oct 14, 2021

ന്യൂഡൽഹി > തുച്ഛവിലയ്‌ക്ക്‌ എയർഇന്ത്യ ടാറ്റക്ക് വിറ്റതിന്റെ ആവേശത്തിൽ കൂടുതൽ പൊതുമേഖലാ സ്ഥാപനങ്ങളുടെ വിറ്റഴിക്കലിന് ഒരുങ്ങി മോദി സർക്കാർ. ഇൻഷുറൻസ്‌ മേഖലയിലെ പൊതുമേഖലാ സ്ഥാപനമായ എൽഐസിയുടെ ഓഹരി വിറ്റഴിക്കാനുള്ള പ്രക്രിയക്ക്‌ വൈകാതെ തുടക്കമാകുമെന്ന് പൊതുമേഖലാ വിറ്റഴിക്കൽവകുപ്പ്‌ സെക്രട്ടറി തുഹിൻ കാന്ത പാണ്ഡെ  ദേശീയ മാധ്യമത്തോട്‌ പറഞ്ഞു.

എൽഐസി ഓഹരികളുടെ പ്രാഥമിക വിൽപ്പന (ഐപിഒ) മാർച്ചോടെ സാധ്യമാകും. ഇതിന്‌ മുന്നോടിയായുള്ള മൂല്യനിർണയം ഡിസംബറില്‍ പൂർത്തിയാക്കും. 10 ശതമാനംവരെ ഓഹരി വിറ്റ് 90,000 കോടിസമാഹരിക്കാമെന്നാണ്‌ നീക്കം. എയർഇന്ത്യ വിൽപ്പന   മറ്റ്‌ പൊതുമേഖലകളെക്കൂടി വിറ്റഴിക്കാനുള്ള ആത്മവിശ്വാസം പകർന്നു.ഉദ്യോഗസ്ഥർക്ക്‌ വിൽപ്പനകാര്യത്തിൽ കൂടുതൽ വൈദഗ്‌ധ്യം ലഭിച്ചു.

മോദി സർക്കാർ സ്വകാര്യവൽക്കരണത്തിലേക്ക്‌ പൂർണമായും മാറി. ബിസിനസ്‌ സർക്കാരിന്റെ ബിസിനസല്ലെന്ന തത്വചിന്ത വേരൂന്നി–- പാണ്ഡെ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top