20 April Saturday

കാളി പോസ്‌റ്റർ : ലീന മണിമേഖലയ്‌ക്കെതിരെ 
യുപിയിലും ഡൽഹിയിലും കേസ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jul 6, 2022

image credit Leena Manimekalai twitter


ന്യൂഡൽഹി
പ്രശസ്‌ത തമിഴ്‌ സംവിധായിക ലീന മണിമേഖലയ്‌ക്കെതിരെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച്‌ യുപിയിലും ഡൽഹിയിലും കേസെടുത്തു. പുതിയ ഡോക്യുമെന്ററി ചിത്രമായ ‘കാളി’യുടെ പോസ്‌റ്റിൽ പുകവലിക്കുന്ന കാളി ചിത്രത്തിന്റെ പേരിലാണ്‌ കേസ്‌. ക്രിമിനൽ ഗൂഢാലോചന, മതവികാരം വ്രണപ്പെടുത്തൽ, കലാപാഹ്വാനം, സാമുദായിക സ്‌പർദ വളർത്തൽ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി.
ഗോ മഹാസഭ അധ്യക്ഷൻ അജയ് ഗൗതമിന്റെ പരാതിയിലാണ് കേസ്‌. ബിജെപി നേതാവായ ശിവം ഛബ്രയും ഡൽഹി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്‌.

ചിത്രം നിരോധിക്കണമെന്നാവശ്യപ്പെട്ട്‌ ഹിന്ദുമഹാസഭ രം​ഗത്തുണ്ട്. ലീനയ്‌ക്കെതിരെ സംഘപരിവാറുകാരുടെ സൈബർ ആക്രമണം ശക്തമാണ്.

പോസ്‌റ്റർ നീക്കണമെന്ന് 
ക്യാനഡയിലെ 
ഇന്ത്യൻ ഹെെക്കമീഷൻ
ലീന മണിമേഖലയുടെ ‘കാളി’ ഡോക്യുമെന്ററിക്ക് എതിരെ  ക്യാനഡയിലും ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം. ടൊറന്റോയിലെ അ​ഗാ ഖാന്‍ മ്യൂസിയത്തിൽ ഡോക്യുമെന്ററിയുടെ പോസ്‌റ്റർ പ്രദർശിപ്പിച്ചിട്ടുണ്ട്‌.  ഹിന്ദു സംഘടനകളുടെ പരാതി ലഭിച്ചതിനാല്‍  ഇവ നീക്കണമെന്ന് ഒട്ടാവയിലെ ഇന്ത്യൻ ഹൈക്കമീഷൻ  ക്യാനഡ സർക്കാരിനോട് ആവശ്യപ്പെട്ടു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top