ന്യൂഡൽഹി > കാനഡയിൽ ഖലിസ്ഥാൻ വിഘടനവാദി സുഖ്‌ദൂൽ സിങി(സുഖ ദുൻക)ന്റെ കൊലപാതകത്തിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് ഗുണ്ടാനേതാവായ ലോറൻസ് ബിഷ്ണോയ്. ഫേസ്‌ബുക്കിലൂടെയാണ് ലോറൻസ് ബിഷ്ണോയ്യുടെ സംഘം കൊലപാതകത്തിന് പിന്നിൽ തങ്ങളാണെന്ന് പറഞ്ഞത്. മയക്കുമരുന്നിന് അടിമയായ ദുൻക നിരവധി കുറ്റങ്ങൾ ചെയ്‌തിട്ടുണ്ടെന്നും തെറ്റുകൾക്കുള്ള ശിക്ഷയാണ് ലഭിച്ചതെന്നും കുറിപ്പിൽ പറയുന്നുണ്ട്. നിലവിൽ മയക്കുമരുന്ന് കേസിൽ അഹമ്മദാബാദിലെ ജയിലിൽ തടവിലാണ് ലോറൻസ് ബിഷ്‌ണോയി.
കാനഡയിലെ വിന്നിപെഗിൽ ഗുണ്ടാ സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് ദുൻക കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. 2017-ലാണ് പഞ്ചാബുകാരനായ സുഖ ദുൻക വ്യാജ പാസ്‌പോർട്ട് ഉപയോഗിച്ച് കാനഡിയിലെത്തുന്നത്. ഇയാൾക്കെതിരേ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..