23 April Tuesday

ത്രിപുരയിലെ ക്രമസമാധാന തകർച്ച : എ എ റഹീം എംപി രാജ്യസഭയിൽ നോട്ടീസ് നൽകി

വെബ് ഡെസ്‌ക്‌Updated: Monday Mar 13, 2023

ന്യൂഡൽഹി> ത്രിപുരയിലെ ക്രമസമാധാന തകർച്ച ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എ എ റഹീം എംപി രാജ്യസഭ ചെയർമാന് നോട്ടീസ് നൽകി. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ത്രിപുരയിലെ ബിജെപി, പ്രതിപക്ഷ കക്ഷികൾക്ക് നേരെ അതിക്രൂരമായ ആക്രമണമാണ് അഴിച്ചുവിടുന്നത്. സാധാരണക്കാരുടെയും തൊഴിലാളികളുടെയും വീടുകളും ജീവനോപാധികളും നശിപ്പിക്കുന്നു. 

സ്ത്രീകളെയും കുട്ടികളെയുമടക്കം ഉപദ്രവിക്കുന്ന സ്ഥിതിയാണുള്ളത്. സംസ്ഥാനത്തെ ക്രമസമാധാനം തകർന്ന അവസ്ഥയിൽ ചട്ടം 267 അനുസരിച്ച് രാജ്യസഭയുടെ മറ്റ്  അജണ്ടകൾ നിർത്തിവെച്ച് ഈ വിഷയം അടിയന്തിരമായി ചർച്ച ചെയ്യണം എന്നാവശ്യപ്പെട്ടാണ്  രാജ്യസഭാ ചെയർമാന് നോട്ടീസ് നൽകിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top