18 September Thursday
ആശിഷ് മിശ്ര ജുഡീഷ്യല്‍ കസ്റ്റഡിയില്‍

ലഖിംപുര്‍ കൂട്ടക്കുരുതി: 4 ബിജെപിക്കാര്‍ കൂടി അറസ്റ്റില്‍

വെബ് ഡെസ്‌ക്‌Updated: Tuesday Oct 19, 2021

ന്യൂഡല്‍ഹി > ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ നാല് ബിജെപിക്കാര്‍കൂടി അറസ്റ്റില്‍. സുമിത് ജയ്സ്വാള്‍, ശിശിപാല്‍, നന്ദന്‍ സിങ് ബിഷ്ത്, സത്യപ്രകാശ് എന്നിവരാണ് അറസ്റ്റിലായത്. സത്യപ്രകാശിന്റെ കൈയില്‍നിന്ന് തോക്കും തിരകളും പിടിച്ചെടുത്തു.

ഇതോടെ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര ഉള്‍പ്പെടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പത്തായി. പൊലീസ് കസ്റ്റഡിയിലായിരുന്ന ആശിഷ് മിശ്ര ഉള്‍പ്പെടെ മറ്റ് ആറ് പേരെയും തിങ്കളാഴ്ച ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.ഒക്ടോബര്‍ മൂന്നിനാണ് നാലു കര്‍ഷകര്‍ ആശിഷ് മിശ്രയുടെ എസ്യുവി ഇടിച്ച് കൊല്ലപ്പെട്ടത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top