25 April Thursday
തടയൽ പകൽ 10 മുതൽ ആറുവരെ

ലഖിംപുർ കൂട്ടക്കുരുതി : കര്‍ഷകര്‍ ഇന്ന്‌ ട്രെയിന്‍ തടയും

വെബ് ഡെസ്‌ക്‌Updated: Monday Oct 18, 2021


ന്യൂഡൽഹി
ലഖിംപുർ കൂട്ടക്കുരുതിയുടെ ഉത്തരവാദിയായ കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ്‌മിശ്രയെ ഉടൻ പുറത്താക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കർഷകസംഘടനകൾ തിങ്കളാഴ്‌ച രാജ്യവ്യാപകമായി ‘റെയിൽ റോക്കോ’ (റെയിൽ തടയൽ) സംഘടിപ്പിക്കും. പകൽ 10 മുതൽ ആറ്‌ വരെ ട്രെയിനുകള്‍ തടയാനാണ്‌ സംയുക്ത കിസാൻമോർച്ച ആഹ്വാനം. തികച്ചും സമാധാനപരമായിരിക്കും പ്രതിഷേധം.

ലഖിംപുർ കൂട്ടക്കുരുതിക്ക്‌ കാരണം കേന്ദ്രമന്ത്രിയുടെ വിദ്വേഷപ്രസംഗവും അധികാരദുർവിനിയോഗവുമാണ്. മുഖ്യപ്രതിയായ മകൻ നിരപരാധിയാണെന്നാണ്‌ മന്ത്രി തുടക്കംമുതൽ വാദിച്ചത്‌. 

ലഖിംപുരിൽ രക്തസാക്ഷികളായ കർഷകരുടെ അസ്ഥികലശങ്ങളുമായി കർഷകസംഘടനകളുടെ പര്യടനം തുടരുന്നു. ഉത്തർപ്രദേശ്‌, ഉത്തരാഖണ്ഡ്‌, ഹരിയാന, പഞ്ചാബ്‌ സംസ്ഥാനങ്ങളിലാണ് പര്യടനം. വരുംദിവസങ്ങളിൽ കിസാൻ മഹാപഞ്ചായത്തുകൾ സംഘടിപ്പിച്ച്‌ പ്രക്ഷോഭം അതിശക്തമാക്കുമെന്നും സംയുക്ത കിസാൻ മോർച്ച അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top