19 April Friday

ലഖിംപുർഖേരി : ആശിഷ്‌ മിശ്രയ്‌ക്ക്‌ 
ഇടക്കാല ജാമ്യം

വെബ് ഡെസ്‌ക്‌Updated: Thursday Jan 26, 2023


ന്യൂഡൽഹി
ഉത്തർപ്രദേശിലെ ലഖിംപുർഖേരിയിൽ കർഷകരെ കാറിടിച്ച്‌ കൊലപ്പെടുത്തിയ കേസിൽ കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ്‌ മിശ്രയുടെ മകൻ ആശിഷ്‌ മിശ്രയ്‌ക്ക്‌ സുപ്രീംകോടതി ഉപാധികളോടെ ഇടക്കാലജാമ്യം അനുവദിച്ചു. ജസ്റ്റിസ്‌ സൂര്യകാന്ത്‌ അധ്യക്ഷനായ ബെഞ്ച്‌ എട്ടാഴ്‌ചത്തെ ഇടക്കാല ജാമ്യമാണ്‌ അനുവദിച്ചത്‌. ജാമ്യം ലഭിച്ച്‌ ഒരാഴ്‌ചയ്‌ക്കുള്ളിൽ ആശിഷ്‌ മിശ്ര യുപി വിടണം. യുപിയിലോ ഡൽഹിയിലോ തങ്ങരുത്‌. സാക്ഷികളെ സ്വാധീനിക്കാനോ വിചാരണ വൈകിക്കാനോ ശ്രമിക്കരുത്- തുടങ്ങിയ ഉപാധികളോടെയാണ്‌ ജാമ്യം.

അതേസമയം, ലഖിംപുർഖേരിയിൽ രണ്ടു ബിജെപി പ്രവർത്തകരും ഡ്രൈവറും കൊല്ലപ്പെട്ട സംഭവത്തിലെ നാലു പ്രതികൾക്കും സുപ്രീംകോടതി സ്വമേധയാ ജാമ്യം അനുവദിച്ചു. 2021 ഒക്ടോബർ മൂന്നിന്‌ വിവാദ കാർഷികനിയമങ്ങൾക്കെതിരെ പ്ര തിഷേധിച്ച കർഷകർക്കുനേരെ ആശിഷ്‌ മിശ്രയും കൂട്ടരും വാ​ഹനം ഇടിച്ചുകയറ്റിയെന്നാണ്‌ കേസ്‌.  നാലു കർഷകരും പ്രാദേശിക മാധ്യമപ്രവർത്തകനും കൊല്ലപ്പെട്ടു. ആശിഷ്‌ മിശ്രയുടെ ജാമ്യാപേക്ഷ മാത്രമാണ്‌ സുപ്രീംകോടതിയുടെ പരിഗണനയിലുണ്ടായിരുന്നത്‌. എന്നാൽ, പ്രത്യേക അധികാരങ്ങൾ ഉപയോഗിച്ച്‌ രണ്ടാമത്തെ കേസിലെ പ്രതികൾക്കും കോടതി ഇടക്കാലജാമ്യം അനുവദിക്കുകയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top