19 April Friday

ഇഡിക്ക് സർവാധികാരം :വിധിയെ വിമർശിച്ച്‌ മുൻ ജഡ്‌ജി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 17, 2022

ന്യൂഡൽഹി>എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന് വിപുലമായ അധികാരങ്ങൾ നൽകുന്ന രീതിയിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ വകുപ്പുകൾ ശരിവച്ച സുപ്രീംകോടതി ഉത്തരവിനെതിരെ മുൻ ജഡ്‌ജി.

‘‘വിധി എഴുതിയ ജഡ്‌ജിമാരെയോ അവരുടെ ആശയങ്ങളെയോ വിമർശിക്കുന്നില്ല. ഞാനായിരുന്നു വിധി പുറപ്പെടുവിച്ചതെങ്കിൽ വ്യത്യസ്‌ത നിലപാടായിരുന്നു സ്വീകരിക്കുക. വിധിയും വിധിയെക്കുറിച്ചുള്ള വിമർശങ്ങളും സൂക്ഷ്‌മമായി പഠിച്ചശേഷമാണ്‌ ഈ പ്രതികരണം’’–- സുപ്രീംകോടതി മുൻ ജഡ്‌ജി എൽ നാഗേശ്വരറാവു പറഞ്ഞു. എൻഫോഴ്‌സ്‌മെന്റ്‌ കേസ്‌ ഇൻഫർമേഷൻ റിപ്പോർട്ടിന്റെ പകർപ്പ്‌ കൈമാറേണ്ടതില്ലെന്ന വ്യവസ്ഥ തെറ്റാണ്. ഇഡി വിളിച്ചുവരുത്തുമ്പോൾ താൻ സാക്ഷിയാണോ പ്രതിയാണോ എന്ന് ഒരാൾക്ക്‌ മനസ്സിലാക്കാൻ പറ്റാത്ത സാഹചര്യമാണ്‌. ചില അവസരങ്ങളിൽ വിമർശിക്കുന്നവരെയും വിയോജിക്കുന്നവരെയും അടിച്ചമർത്താനും ഏജൻസികളുടെ നടപടി ഉണ്ടാകാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top