26 April Friday

മുംബൈയിൽ കെട്ടിടം തകർന്ന് 
19 മരണം

വെബ് ഡെസ്‌ക്‌Updated: Wednesday Jun 29, 2022


മുംബൈ
മുംബൈയിലെ കുർള ഈസ്റ്റിൽ നാലുനില കെട്ടിടം തകർന്ന് 19 പേർ മരിച്ചു. 13 പേർക്ക് പരിക്കേറ്റു. കൂടുതൽ പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതിനാൽ രാത്രി വൈകിയും രക്ഷാപ്രവർത്തനം നടക്കുകയാണ്. കനത്ത മഴ രക്ഷാപ്രവർത്തനത്തിന് തടസ്സമായി.തിങ്കളാഴ്‌ച രാത്രി പതിനൊന്നരയോടെയാണ് നഗരമധ്യത്തിലുള്ള 50 വർഷത്തോളം പഴക്കമുള്ള കെട്ടിടം തകർന്നത്.

ഒമ്പത് വർഷംമുമ്പ് കെട്ടിടം കാലപ്പഴക്കം ചെയ്തതാണെന്ന് പ്രഖ്യാപിച്ചിരുന്നെന്നും താമസക്കാരോട് ഒഴിഞ്ഞുപോകാൻ നിർദേശം നൽകിയിരുന്നെന്നും ബ്രിഹാൻ മുംബൈ മുനിസിപ്പൽ കോർപറേഷൻ (ബിഎംസി) അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top