02 July Wednesday

കിസാൻസഭ അഖിലേന്ത്യാസമ്മേളനം: ലോഗോ ക്ഷണിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Oct 7, 2022

ന്യൂഡൽഹി> തൃശൂരിൽ ഡിസംബർ 13 മുതൽ 16 വരെ നടക്കുന്ന അഖിലേന്ത്യ കിസാൻസഭ അഖിലേന്ത്യ സമ്മേളനത്തിന്റെ ലോഗോ തയ്യാറാക്കാൻ അവസരം. ഐതിഹാസികമായ ഐക്യപ്രക്ഷോഭങ്ങളുടെയും  ചെറുത്തുനിൽപ്പിന്റെയും സന്ദേശം ഉൾക്കൊള്ളുന്ന ലോഗോയാണ്‌ വേണ്ടത്‌.

താൽപര്യമുള്ളവർ ലോഗോ ഡിസൈൻ ഒക്ടോബർ 15നകം kisansabha@gmail.com  എന്ന ഇമെയിൽ വിലാസത്തിൽ അയക്കണം.  തെരഞ്ഞെടുക്കപ്പെടുന്ന ലോഗോയുടെ ഡിസൈനർക്ക്‌ സമ്മേളനത്തിൽവച്ച്‌ സമ്മാനം നൽകും.  കോർപറേറ്റ്‌ കൊള്ള അവസാനിപ്പിക്കാൻ തൊഴിലാളി–-കർഷക ഐക്യബദൽ  എന്നതാണ്‌ സമ്മേളനത്തിന്റെ മുദ്രാവാക്യമെന്ന്‌ കിസാൻസഭ പ്രസിഡന്റ്‌ ഡോ. അശോക്‌ ധാവ്‌ളെയും ജനറൽ സെക്രട്ടറി ഹനൻ മൊള്ളയും അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top